വധുവിന് ത്വക്ക് രോഗമുണ്ടെന്ന് സംശയം; യുവതിയെ നഗ്നയാക്കി പരിശോധിച്ചു; രോഗം ഇല്ലെന്നു ബോധ്യം വന്നതിനു ശേഷം വിവാഹം

കാൺപൂർ:ത്വക്ക് രോഗമുണ്ടെന്ന സംശത്തിൽ വരന്റെ ബന്ധുക്കൾ പെൺകുട്ടിയെ നഗ്നയാക്കി പരിശോധിച്ചു. ഒടുവിൽ സംശയത്തിൽ കഴമ്പില്ലെന്നുകണ്ട് വരനും ബന്ധുക്കളും മാപ്പപേക്ഷിച്ചതോടെ വിവാഹം ഭംഗിയായി നടന്നു.ഉത്തർപ്രദേശിലെ മഹോബജില്ലയിലായിരുന്നു സംഭവം. ജയ് ഹിന്ദ് എന്നയാളുമായാണ് പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് പെൺകുട്ടിക്ക് ത്വക്ക് രോഗമുണ്ടെന്ന് ചിലർ വരനെയും ബന്ധുക്കളെയും അറിയിച്ചത്. ഇൗ സമയം വരനും കൂട്ടരും വിവാഹമണ്ഡപത്തിൽ എത്തിയിരുന്നു. തങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ബഹളംവച്ച അവർ വിവാഹത്തിന് നിന്ന് പിന്മാറാനും തീരുമാനിച്ചു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന നിലയിലായതോടെ പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് ഇരുകൂട്ടരുമായും ഗ്രാമത്തിലെ മുതിർന്നവരുമായും സംസാരിച്ചു. രോഗമാെന്നുമില്ലെന്ന് വ്യക്തമായാൽ വിവാഹം നടത്തുന്നതിൽ എതിർപ്പില്ലെന്ന് വരനുംകൂട്ടരും അറിയിച്ചു.ദേഹപരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കാമെന്നും തീരുമാനിച്ചു. പൊലീസ് സ്റ്റേഷനിലെ ചെറിയമുറിയിൽ വച്ച് വരന്റെ അടുത്തബന്ധുക്കളായ സ്ത്രീകൾ പെൺകുട്ടിയുടെ ദേഹപരിശോധന നടത്തി. രോഗമില്ലെന്ന് ഉറപ്പിച്ചതോടെ ഇവരെക്കൂട്ടി മണ്ഡപത്തിലെത്തിയ പൊലീസ് വരനോടും ബന്ധുക്കളോടും കാര്യങ്ങൾ പറഞ്ഞു. ഇതോടെ തെറ്റായ ആരോപണം ഉന്നയിച്ചതിന് വൻ പെൺകുട്ടിയുടെ വീട്ടുകാരോട് മാപ്പുപറഞ്ഞു. ഒടുവിൽ വിവാഹം നടത്താൻ ഇരുകൂട്ടരും തീരുമാനിച്ചു. വരനും രക്ഷാകർത്താക്കൾക്കുമെതിരെ നൽകിയിരുന്ന പരാതിയും പെൺകുട്ടിയുടെ വീട്ടുകാർ പിൻവലിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top