ബ്രെക്‌സിറ്റ് ഫലം ആഗോള സമ്പദ് വ്യവസ്ഥ തകര്‍ച്ചയില്‍ …ആഗോള ഓഹരി വിപണിയില്‍ രണ്ട് ട്രില്യണ്‍ ഡോളറിന്റെ നഷ്ടം ! എത്രയും പെട്ടന്ന് പുറത്തു പോവാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍: ബ്രെക്‌സിറ്റ് ഫലം ആഗോള സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി.ആഗോള ഓഹരി വിപണിയില്‍ രണ്ട് ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആദ്യദിനം .യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ ഹിതപരിശോധനാഫലം ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചുകൊണ്ടിരിക്കയാണ്. ആദ്യ പ്രതിഫലനമുണ്ടായത് ഓഹരി വിപണികളിലാണ്. രണ്ട് ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആഗോള ഓഹരി വിപണിയില്‍ മാത്രം ഉണ്ടായതെന്നാണ് കണക്കാക്കുന്നത്. അതിനിടയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് എത്രയും പെട്ടന്നാവുമോ അത്രയും പെട്ടെന്ന് പുറത്ത് പുറത്ത് പോവണമെന്ന്് ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് സ്റ്റെര്‍ലിങ് മൂല്യം 31 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുമെത്തി. നിക്ഷേപകരുടെ ആത്മവിശ്വാസം ഇടിഞ്ഞതാണ് ഓഹരി വിപണിയിലെ കനത്ത ആഘാതത്തിന് കാരണം. യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ ബ്രിട്ടീഷ് ജനത തീരുമാനിക്കുമെന്നായിരുന്നു പൊതുവെ ആഗോള വിപണി വിലയിരുത്തിയിരുന്നത്. അഭിപ്രായ സര്‍വെകളും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള ലോകനേതാക്കളുടെ ആഹ്വാനവും ഓഹരിയിടപാടുകാരെ പ്രതീക്ഷയില്‍ നിലനിര്‍ത്തി. ഇതാണ് ബ്രെക്‌സിറ്റിലൂടെ തകര്‍ന്നത്.
ഈ ്അന്തരീക്ഷത്തെ ചൂടൂപിടിപ്പിച്ച്് പരമാവധി എത്രയും പെട്ടെന്ന് പുറത്തു പോവാന്‍ സാധിക്കുമോ അത്രയും പെട്ടെന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോവണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. വിട്ടു പോകല്‍ വിഷമമുണ്ടാക്കുന്ന കാര്യമാണെങ്കിലും അതെത്രയും പെട്ടെന്നാവണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ആവശ്യം.

ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍കോയിസ് ഹോളണ്ടേയും പെട്ടന്നുള്ള ബ്രിട്ടന്റെ വിട്ടുപോകല്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.ബ്രെക്‌സിറ്റ് ആഘാതം കേവലം ബ്രിട്ടനെ മാത്രമല്ല പിടിച്ചു കുലുക്കിയത് എന്നതു തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോവാനുള്ള തീരുമാനത്തെ ലോകം എങ്ങനെയാണ് ഏറ്റെടുത്തത് എന്നതിന്റെ തെളിവാണ്. ഫലം പുറത്തു വന്ന വെള്ളിയാഴ്ച തന്നെ യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികള്‍ ബഹുദൂരം താഴോട്ടു പോന്നു. ഷാങ്ഹായ്, തായ്‌പേയ്, വെല്ലിങ്ടണ്‍, മനില, ജക്കാര്‍ത്ത, ഹോങ്കോങ് തുടങ്ങിയ ഏഷ്യന്‍ വിപണിയിലെ പ്രമുഖര്‍ക്കും വലിയ നഷ്ടം ഉണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഏഷ്യന്‍ വിപണിയില്‍ തന്നെ ടോക്യോ വിപണിയക്ക് 8 ശതമാനം നഷ്ടപ്പെട്ടത്. ബ്രിട്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ആയ ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക് എക്‌സ്‌ചേഞ്ച് അഞ്ച് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. പ്രമുഖ ബാങ്കുകളായ ബാര്‍ക്‌ളെയ്‌സിനും റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡ്‌സിനും വലിയ ക്ഷീണമായി. ബാര്‍ക്‌ളെയ്‌സിന് 20ശതമാനത്തോളവും റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡ്‌സിനു 17 ശതമാനത്തോളമാണ് ഓഹരി വിപണിയില്‍ ഇടിവ്് സംഭവിച്ചു. ഇന്ത്യന്‍ ഓഹരിവിപണിയെ സാരമായി ബാധിച്ചെങ്കിലും രൂപയുടെ നിലവാരത്തിന് പോറലേറ്റില്ല. പ്രമുഖ മോട്ടോര് കമ്പനിയായ ടാറ്റ മോട്ടോര്‍സ് ഉള്‍പ്പെടെ എണ്ണൂറോളം കമ്പനികളാണ് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളെ സ്വാഭാവികമായും ഈ തീരുമാനം സ്വാധീനിക്കാനിടയുണ്ട്.
‘ഇതൊരു ചരിത്രപരമായ സംഭവമാണ് മാത്രമല്ല ഇതുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് പുറത്തു കടക്കല്‍ അത്ര എളുപ്പമല്ല’ ന്യൂയോര്‍ക്കിലെ എനര്‍ജി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സീനിയര്‍ പാര്‍ടണറായ ഡൊമിനിക് ചിരിചെല്ല പറഞ്ഞു. 2008ല്‍ കണ്ട ആഗോള സാന്ത്തിക മാന്ദ്യം ലോകത്ത് സൃഷ്ടിച്ച സമാനമായ അവസ്ഥയായിരിക്കും ബ്രെക്‌സിറ്റ് സൃഷ്ടിക്കുക എന്നും ഡൊമിനിക് ചിരിചെല്ല പറഞ്ഞു.
ഫലം പുറത്തു വന്നയുടനെ തന്നെ ബിട്ടീഷ് പൗണ്ടിന്റെ മൂല്യം കുറഞ്ഞ് കഴിഞ്ഞ 31 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍ നിലവാരം അവിടെ നില്‍ക്കില്ലെന്നും അനിയും താഴത്തേക്ക് പോരുമെന്നും ധനകാര്യ വിഗദ്ധര്‍ വിലയിരുത്തുന്നു. വിധിപ്രഖ്യാപനത്തെ തുടര്‍ന്ന് പൗണ്ടിന്റെ വില ആടിയുലഞ്ഞു. 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് പൗണ്ടിന്റെ മൂല്യമിടിഞ്ഞത്. പൗണ്ടിന്റെ വില ഇനിയും താഴേക്കെത്തെുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായും അവധാനതപൂര്‍വം ഇക്കാര്യത്തില്‍ ഇടപെടുമെന്ന് ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു. 25000 കോടി പൗണ്ട് കൂടി വിപണിയിലെത്തിച്ച് പ്രശ്‌നങ്ങളെ മറികടക്കാനുള്ള ശ്രമം നടത്തുമെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു.

Top