ലണ്ടൻ: വില്യം രാജകുമാരന്റെയും ഭാര്യ കേറ്റ് മിഡിൽടണിന്റെയും മൂന്നാമത്തെ കുഞ്ഞിന് പേരിട്ടു. ലൂയിസ് ആർതർ ചാൾസ് എന്നാണ് കുഞ്ഞിന്റെ പേര്. ലൂയിസ് രാജകുമാരൻ എന്നായിരിക്കും വിളിക്കപ്പെടുക. പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിൽ ഏപ്രിൽ 23 നാണ് കേറ്റ് മിഡിൽടൺ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്.
ഇതേ ആശുപത്രിയിലാണ് ആദ്യ രണ്ട് കുഞ്ഞുങ്ങളും ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും പ്രസവസമയത്ത് വില്യംസ് രാജകുമാരന്‍ സമീപത്ത് ഉണ്ടായിരുന്നതായും കെന്‍സിങ്ട്ടണ്‍ കൊട്ടാരം ട്വീറ്റ് ചെയ്തിരുന്നു.
മുത്തച്ഛന്‍ ചാള്‍സ്, അച്ഛന്‍ വില്യം, സഹോദരന്‍ ജോർജ്, സഹോദരി ഷാര്‍ലറ്റ് എന്നിവര്‍ക്ക് ശേഷം ബ്രിട്ടന്‍റെ അഞ്ചാം കിരീടാവകാശിയാണ് ലൂയിസ് രാജകുമാരൻ.രാജദമ്പതികളുടെ രണ്ടാം കുഞ്ഞ് ഷാര്‍ലറ്റ് രാജകുമാരി നഴ്സറിയിലാണ്. മെയ് മാസം ഷാര്‍ലറ്റിന് മൂന്ന് വയസ് തികയും.മൂത്ത മകനായ ജോര്‍ജ് രാജകുമാരന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സ്കൂളില്‍ ചേര്‍ന്നത്.
2017 ഓഗസ്റ്റിലാണ് കേറ്റ് മിഡിൽട്ടൺ രാജകുമാരി ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നത്. പോളണ്ട് യാത്രയ്ക്കിടെ വില്യം-കേറ്റ് ദമ്പതികൾ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.