പ്രശസ്ത ഗായിക തകര്‍ത്തു പാടുന്നതിനിടയില്‍ വസ്ത്രം ഊരിപ്പോയി. ഗായിക മതിമറന്നു പാടുന്നതിനിടയിലാണു അത് സംഭവിച്ചത് . പാടുകയും ഡാന്‍സ് ചെയ്യുകയും, ചെയ്യുന്നതിനിടയില്‍ വസ്ത്രത്തിന്റെ ബട്ടന്‍സ് പൊട്ടിപ്പോയി. മുന്പില് നിറഞ്ഞ സദസ്. ഒരു നിമിഷം ബ്രിട്നി പകച്ചു പോയി. ഇതിനിടയില്‍ ഒപ്പം ഡാന്‍സ് ചെയ്യുന്ന പയ്യന്മാര് വന്ന് വസ്ത്രം ശരിയാക്കി കൊടുത്തു. സംഭവബഹുലമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നതിനിടയില്‍ പാട്ടിന്റെ ശ്രുതി തെറ്റി, താളം പിഴച്ചു. കേള്‍വിക്കാര്‍ ബഹളം വയ്ക്കാനും തുടങ്ങി.
ആത്മവിശ്വാസം വീണ്ടെടുത്തു ബ്രട്നി പാട്ട് ആരംഭിച്ചപ്പോള്‍ വീണ്ടും ഇതാ… എല്ലാം പഴയപടി. ബട്ടന്‍സ് പൊട്ടിപ്പോയി. കാര്യങ്ങള്‍ കൈവിട്ടു പോയി എന്നു മനസിലായതോടെ ഏതാനം നിമിഷത്തേയ്ക്കു വേദിയിലെ വെളിച്ചം പൂര്‍ണ്ണമായും ഓഫ് ചെയ്തു. തുടര്‍ന്നു വസ്ത്രത്തിനു മുകളില്‍ ഒരു വസ്ത്രവും അതിമുകളില്‍ ഒരു കോട്ടും ധരിച്ചാണു ഗായിക പാട്ട് തുടര്‍ന്നത്.
സംഭവങ്ങള്‍ എല്ലാം നടക്കുന്നതു ബ്രിട്നി പാടിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു. ഐ ലവ് റോക്ക് ആന്‍ഡ് റോള്‍ എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ പ്ലാനറ്റ് ഹോളിവുഡ് റിസോര്‍ട്ടില്‍ വച്ചു പാടുന്നതിനിടയിലാണു സംഭവം. ഗായികമാര്‍ക്ക് ഇത്തരം അബദ്ധങ്ങള്‍ പുതിയതല്ല.