ലണ്ടന്‍ ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.ബ്രിട്ടനൊപ്പം ഇന്ത്യയുണ്ടെന്ന് മോദി

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് സംഘടന അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഏഴു പേരുടെ നില ഗുരുതരമാണ്.

അതേസമയം അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രിട്ടനില്‍ ജനിച്ചയാളാണ് പ്രതിയെന്ന് പ്രധാനമന്ത്രി തെരേസ മെയ് രാവിലെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി ഏഷ്യന്‍ വംശജനാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ലണ്ടന്‍ നഗരത്തിലും ബര്‍മിങ്ഹാമിലുമാണ് റെയ്ഡുകള്‍ നടത്തിയത്. റെയ്ഡില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്‍റിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിലടക്കം 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഫ്രഞ്ച്, ദക്ഷിണകൊറിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. പൊലീസ് വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടിരുന്നു.

അതേസമയം ബ്രിട്ടനൊപ്പം ഇന്ത്യയുണ്ടെന്ന് മോദി പറഞ്ഞു.ലണ്ടന്‍ ഭീകരാക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച ഇന്ത്യ. ഭീകരതയെ നേരിടുന്നതില്‍ ബ്രിട്ടന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.ലണ്ടനിലെ ഭീകരാക്രമണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുന്നു. അവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് നമ്മുടെ മനസ്. മോദി ട്വീറ്റ് ചെയ്തു. വളരെ വിഷമം പിടിച്ച സമയമാണിത്. ഭീകരതെക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടനൊപ്പമാണ് ഇന്ത്യ. ട്വിറ്റര്‍ സന്ദേശത്തില്‍ മോദി പറയുന്നു.രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ആക്രമണത്തെ അപലപിച്ചു.

Top