![](https://dailyindianherald.com/wp-content/uploads/2016/10/BRITTAS-PRABHAVARMA.png)
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയും സ്പെഷ്യല്‍ സെക്രട്ടറിയുമായ പ്രഭാവര്‍മ്മക്കെതിരെ ഓണ്‍ലൈന്‍ മാധ്യമത്തെ ദുരുപയോഗപ്പെടുത്തി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ?
ബ്രിട്ടാസുമായുള്ള പ്രഭാവര്‍മ്മയുടെ ഈഗോ ക്ലാഷില്‍ ഖജനാവിന് പ്രതിമാസം 30,000 രൂപ നഷ്ടപ്പെടുന്നതായാണ് ബ്രിട്ടാസുമായി അടുപ്പമുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത. 20 വര്‍ഷം മുന്‍പ് പ്രഭാവര്‍മ്മ ജോലി ചെയ്ത അതേ തസ്തികയില്‍ തന്നെ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ നിയനമം നല്കി ഉത്തരവിറക്കിയത് ഉത്തരവ് തയ്യാറാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് പറ്റിയ പിഴവായിരുന്നു.
ഈ പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മുന്‍കൈ എടുത്ത് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സ്പെഷ്യല്‍ സെക്രട്ടറിയായി വര്‍മ്മക്ക് ഉദ്യോഗ കയറ്റം നല്‍കുകയായിരുന്നു. ഇതോടെ പ്രതിഫലം പറ്റാതെ മാധ്യമ ഉപദേഷ്ടാവായി ജോലി ചെയ്യുന്ന വ്യക്തിക്ക് ‘കുരു’പൊട്ടുകയായിരുന്നു.മന്ത്രിസഭ പ്രഭാവര്‍മ്മയെ സ്പെഷ്യല്‍ സെക്രട്ടറിയായി ഉയര്‍ത്തി ശബളം വര്‍ദ്ധിപ്പിച്ചതിന് മുഖ്യമന്ത്രിയേയും വാര്‍ത്തയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
വാര്‍ത്ത വായിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ഈഗോ എന്ന് വ്യക്തമാകും. പിണറായിയുടെ സ്വജനപക്ഷപാതമാണ് എന്ന് കുറ്റപെടുത്തുന്നവര്‍ സത്യത്തില്‍ യാഥാര്‍ത്ഥ്യം ഒളിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്.
പ്രഭാവര്‍മ്മയുടെ എത്രയോ ജൂനിയറായും വര്‍മ്മയുടെ കീഴില്‍ തന്നെ ദേശാഭിമാനിയില്‍ മുന്‍പ് ജോലി ചെയ്യുകയും ചെയ്ത വ്യക്തിയാണ് ജോണ്‍ ബ്രിട്ടാസ്. നേതാക്കളെ ‘മണിയടിക്കുന്നതില്‍ വിദഗ്ദനായതിനാല്‍ മാത്രം മാധ്യമ ഉപദേഷ്ടാവായി നിയമിക്കപ്പെടുകയായിരുന്നു. അതും മുന്‍പ് ഡല്‍ഹിയില്‍ ജോലി ചെയ്ത പരിചയമുള്ളതിനാല്‍ ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ കൂടെ കൂട്ടാന്‍ ഉദ്ദ്യേശിച്ചാണ് എന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ തന്നെ പറയുന്നത്.
പ്രഭാവര്‍മ്മയാകട്ടെ മുന്‍ മന്ത്രി നയനാരുടെ പ്രസ്സ് സെക്രട്ടറിയായി 96ല്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്.അത് മാത്രമല്ല സിപിഎം മുഖപത്രത്തിന്റെ എഡിറ്ററുമായിരുന്നു. വയലാര്‍ അവാര്‍ഡ്,സഹിത്യ അവാര്‍ഡുകളടക്കം നിരവധി അംഗീകാരങ്ങള്‍ വാങ്ങി കൂട്ടിയ പ്രഭാവര്മ്മയുമായി ഒരു താരതമ്യത്തിന് പോലും ബ്രിട്ടാസ് അര്‍ഹനല്ല.
പ്രതിഫലമില്ലാതെ ജോലിചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, കൈരളി എംഡി എന്ന നിലയില്‍ വാങ്ങി എടുക്കുന്ന വന്‍ തുകയും മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് കണ്ടാണ് പ്രതിഫലമില്ലാതെ മാധ്യമ ഉപദേഷ്ടാവായി നില്ക്കാന് ബ്രിട്ടാസിനെ പ്രേരിപ്പിച്ചതെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ പറയുന്നത്.
പ്രഭാവര്‍മ്മ സൂപ്പര്‍ പവറായതിലുള്ള കണ്ണുകടിയാണ് അദ്ദേഹത്തിനെതിരെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വാര്‍ത്ത വരാനിടയാക്കിയതെന്നാണ് പറയപ്പെടുന്നത്.