ഇറച്ചി കോഴികളില്‍ തൂക്കം വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ നല്‍കുന്നത് മാരക വിഷാംശം; മനുഷ്യ ശരീരത്തിലെത്തിയാല്‍ ക്യാന്‍സറുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകും

പൂര്‍ണ്ണവളര്‍ച്ചയെത്താത്ത ഇറച്ചി കോഴികളെ വളര്‍ച്ചയെത്തിക്കാന്‍ ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നത് വ്യാപകമായിരുന്നെങ്കില്‍ അതിലും മാരകമായ വിഷം കോഴികളുടെ ശരീരത്തില്‍ കടത്തുന്നതായി പഠന റിപ്പോര്‍ട്ട.് കോഴി ഇറച്ചി തൂക്കവും നിറവും വര്‍ധിപ്പിക്കാന്‍ അര്‍ഥ ലോഹാവസ്ഥയില്‍ ഉള്ള രാസവസ്തുവായ ആര്‍സനിക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാവുന്ന ആര്‍സനിക് വന്‍ അപകടകാരിയാണെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു.

ഫാമുകളില്‍ കോഴിക്ക് നല്‍കുന്ന തീറ്റയിലാണ് ഈ രാസവസ്തു കലര്‍ത്തുന്നത്. ഇതിലൂടെ കോഴിയുടെ തൂക്കവും നിറവും വര്‍ധിക്കുന്നു. എന്നാല്‍ ആര്‍സനിക് മനുഷ്യശരീരത്തില്‍ കടന്നാല്‍ വളരെ അപകടകരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍സനിക് ശരീരത്തില്‍ പ്രവേവശിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഈ രാസവസ്തു കലര്‍ന്ന കോഴി ഇറച്ചിക്ക് പിങ്ക് നിറമായിരിക്കും. മനുഷ്യന്റെ ആരോഗ്യത്തെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ ആര്‍സനികിന് കഴിയുമെന്ന് പഠനം. മാത്രമല്ല മെര്‍ക്കുറിയേക്കാള്‍ മൂന്നിരട്ടി അപകടകരിയാണ് ആര്‍സനിക്. ഇത് കുട്ടികളുടെ ശരീരത്തില്‍ കടന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടാതെ പല തരത്തിലുള്ള ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാക്കും. ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാകുന്നത് മൂലം ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോമാ റ്റിഷ്യൂ ശരീരത്തില്‍ പ്രവേശിക്കാനും ഇടയാക്കും. എഫ് ഡി എ (ദി ഫുഡ് ആന്റെ് ഡ്രഗ് അഡ്മിനിസിട്രേഷന്‍) പുറത്ത് വിട്ട് റിപ്പോര്‍ട്ടില്‍ ആണ് ഇത് പറയുന്നത്.

Top