
തിരൂര്‍ :ഇയാളും സഹോദരന്‍ എന്നറിയപ്പെടും .സഹോദരിയെ മുറിയിലടച്ചിട്ടു പീഡിപ്പിച്ച സഹോദരന്‍ .ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ യു.എ.ഇയില്‍ എത്തിച്ച് പീഡിപ്പിച്ച സഹോദരനാണ് അറസ്റ്റിലായത് . പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖിനെയാണ് രണ്ടാനമ്മയുടെ മകളായ 35 കാരിയെ പീഡിപ്പിച്ചതിന് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.അല്‍-ഐനിലെത്തിച്ച തന്നെ ഒരു മുറിയില്‍ കൊണ്ടുപോയി തടവില്‍ വച്ച് 25 ദിവസത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സഹോദരിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു ഇയാളുടെ ലക്‌ഷ്യം. എന്നാല്‍ അതിനുമുന്‍പ് അയല്‍വാസികളുടെ സഹായത്തോടെ യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
അയല്‍വാസികളുടെ വീട്ടില്‍ അഭയംതേടിയ യുവതി ചില മലയാളികളുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ സിയാഖിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.