ആര്‍എസ്എസ് വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന പതിനൊന്ന് പോഷക സംഘടനകളുടെ പ്രതിനിധികള്‍ അടങ്ങുന്ന ‘ശിക്ഷാ സമൂഹി’നെ ഇറാനിയെ ഉപദേശിക്കാന്‍ നിയോഗിച്ചു. മോഡി സര്‍ക്കാരിന്റെ ആദ്യ ആറുമാസക്കാലത്ത് സമൂഹ് സ്മൃതി ഇറാനിയുമായി ആറു തവണ ചര്‍ച്ച നടത്തിയതായി 2014 നവംബറില്‍ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. മന്ത്രി വേഗം നടപടികളെടുക്കുന്നില്ലെന്ന സംഘടനയുടെ പരാതിയെ തുടര്‍ന്ന് മോഡി ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്ന രാം ശങ്കര്‍ കത്തേരിയയെ വകുപ്പില്‍ സഹമന്ത്രിയായി നിയമിച്ചു.
രോഹിത് വെമുലയുടെ മരണത്തില്‍ കലാശിച്ച ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സംഭവങ്ങളെപ്പോലെ, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ്. കനയ്യ കുമാറിന്റെയും സഹപ്രവര്‍ത്തകരുടെയും അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളും യാദൃശ്ചികമല്ല. പുരോഗമനോന്മുഖരായ അധ്യാപകരും വിദ്യാര്‍ഥികളുമുള്ള ക്യാമ്പസുകളെ പിടിച്ചടക്കാനുള്ള സംഘ പരിവാറിന്റെ ശ്രമത്തിന്റെ ഭാഗമാണവ.
ഡല്‍ഹി സര്‍വകലാശാല ഏറെ കാലമായി സംഘപരിവാറിന്റെ നിയന്ത്രണത്തിലാണ്. പ്രശസ്ത ആംഗലേയ കവിയും ഭാഷാപണ്ഡിതനുമായ എ കെ രാമാനുജന്റെ ‘മുന്നൂറ് രാമായണങ്ങള്‍’ എന്ന ഉപന്യാസം ബി എ (ഓണേഴ്‌സ്) ചരിത്ര വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിനെ (എബിവിപി) അവര്‍ അതിനെതിരെ ഇളക്കിവിട്ടിരുന്നു. തുടര്‍ന്ന് ചരിത്ര വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് അക്കാദമിക കൗണ്‍സില്‍ ആ ഉപന്യാസം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കി. കൗണ്‍സിലിലെ 120 അംഗങ്ങളില്‍ ഒന്‍പതു പേര്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്തത്.
ഡല്‍ഹി സര്‍വകലാശാലയ്ക്കു മേലുള്ളതുപോലത്തെ ആധിപത്യം രാജ്യമൊട്ടുക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ സ്ഥാപിക്കാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നു. നരേന്ദ്രമോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിനും കഠിന പ്രയത്‌നം നടത്തിയ ആ സംഘടനയാണ് ഇന്ന് ഫലത്തില്‍ മാനവവിഭവവികസന വകുപ്പ് ഭരിക്കുന്നത്. വിദ്യാഭ്യാസനയം രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ആ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി ഏല്‍പിച്ചത് പ്രത്യക്ഷത്തില്‍ അതിനുള്ള ഒരു യോഗ്യതയുമില്ലാത്ത സ്മൃതി ഇറാനിയെയാണ്. അതിലൂടെ അദ്ദേഹം ആര്‍എസ്എസിന് പിന്‍സീറ്റ് ഡ്രൈവിങ് നടത്താനുള്ള അവസരം സൃഷ്ടിച്ചു.
ആര്‍എസ്എസ് വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന പതിനൊന്ന് പോഷക സംഘടനകളുടെ പ്രതിനിധികള്‍ അടങ്ങുന്ന ‘ശിക്ഷാ സമൂഹി’നെ ഇറാനിയെ ഉപദേശിക്കാന്‍ നിയോഗിച്ചു. മോഡി സര്‍ക്കാരിന്റെ ആദ്യ ആറുമാസക്കാലത്ത് സമൂഹ് സ്മൃതി ഇറാനിയുമായി ആറു തവണ ചര്‍ച്ച നടത്തിയതായി 2014 നവംബറില്‍ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. മന്ത്രി വേഗം നടപടികളെടുക്കുന്നില്ലെന്ന സംഘടനയുടെ പരാതിയെ തുടര്‍ന്ന് മോഡി ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്ന രാം ശങ്കര്‍ കത്തേരിയയെ വകുപ്പില്‍ സഹമന്ത്രിയായി നിയമിച്ചു.
തെരഞ്ഞെടുപ്പു സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് ഇരുപതിലധികം ക്രിമിനല്‍ കേസുകള്‍ നേരിടുന്നയാളാണു ഈ കത്തേരിയ. ആഗ്രാ സര്‍വകലാശാലയില്‍ ജോലി നേടാനായി ബി എ, എം എ പരീക്ഷകളുടെ വ്യാജ മാര്‍ക്കുഷീറ്റുകളുണ്ടാക്കിയെന്നതാണ് രണ്ട് കേസുകളിലെ ആരോപണം.
മാനവവിഭവവികസന വകുപ്പ് നേരിട്ടു നിയന്ത്രിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യോൂക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ) എന്നിവയിലൂടെയാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മേല്‍ ആര്‍എസ്എസ് പിടിമുറുക്കിയിട്ടുള്ളത്. തങ്ങള്‍ക്കു സ്വീകാര്യമായവരെ തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് സ്വയംഭരണാവകാശമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്.
ആര്‍എസ്എസിന്റെ മറ്റൊരു ജിഹ്വയായ പാഞ്ചജന്യ നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ജെഎന്‍യു ഇന്ത്യയെ ശിഥിലമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വലിയ ദേശദ്രോഹ കേന്ദ്രമാണെന്ന് പറഞ്ഞിരുന്നു. ആരോപണത്തിന് തെളിവായി 2010ല്‍ നക്‌സലൈറ്റുകള്‍ ഛത്തിസ്ഗഢില്‍ 75 അര്‍ദ്ധസൈനിക സേനാംഗങ്ങളെ കൊന്നപ്പോള്‍ നക്‌സലൈറ്റ് ആഭിമുഖ്യമുള്ള ജെഎന്‍യു വിദ്യാര്‍ഥികള്‍ അതാഘോഷിച്ചതായി ലേഖകന്‍ ആരോപിച്ചു.
മദ്രാസ് ഐഐടി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ജെഎന്‍യു എന്നിവിടങ്ങളിലെ സംഭവങ്ങളിലെ പൊതുഘടകങ്ങള്‍ ശ്രദ്ധിക്കപ്പെടണം. എബിവിപി മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരെ പരാതിയുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപന മേധാവിയുടെ മേലും പൊലീസിന്റെ മേലും സമ്മര്‍ദ്ദം ചെലുത്തുന്നു. മദ്രാസ് ഐഐടിയിലും ഹൈദരാബാദ് സര്‍വകലാശാലയിലും അംബേദ്കറുടെ ആശയങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ് എബിവിപി ലക്ഷ്യമിട്ടത്. ജെഎന്‍യുവില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളെയും.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികത്തില്‍ വിദ്യാര്‍ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നതാണ് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും മറ്റും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തതിന് മോഡി സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം. രാജ്യത്തെ പ്രമുഖ നിയമജ്ഞന്മാരുള്‍പ്പെടെ പലരും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് നീതീകരണമില്ലെന്നു പരസ്യമായി പറഞ്ഞിട്ടുണ്ട്. അത് രാജ്യദ്രോഹമല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ അതേറ്റു പറയുന്നത് എങ്ങനെ രാജ്യദ്രോഹമാകും? ഏതായാലും കനയ്യ കുമാറിന്റെ പ്രസംഗത്തില്‍ രാജ്യദ്രോഹപരമായ ഒന്നുമുണ്ടായിരുന്നില്ലെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ജെഎന്‍യുവില്‍ എബിവിപിക്കാര്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം ഉയര്‍ത്തുന്ന ചിത്രങ്ങളും പൊതുമണ്ഡലത്തിലുണ്ട്.
അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികത്തിനു മുമ്പുതന്നെ ജെഎന്‍യു, ഐഐടി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങള്‍ക്കെതിരെ നീങ്ങാന്‍ ആര്‍എസ്എസ് തയ്യാറെടുപ്പു തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ഗജേന്ദ്ര ചൗഹാന്‍ എന്ന സീരിയല്‍ നടനെ സ്ഥാപനത്തിന്റെ തലപ്പത്ത് വച്ചതിനെതിരെ സമരം ചെയ്യുമ്പോള്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അതിനെ ഹിന്ദുവിരുദ്ധ പ്രക്ഷോഭമായി ചിത്രീകരിക്കുകയുണ്ടായി. അന്ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഐഐടികളും ഇന്ത്യാവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നതായി അത് കുറ്റപ്പെടുത്തി. ഐഐടികളും ഐഐഎമ്മുകളും പ്രത്യയശാസ്ത്രപരമായ നിയന്ത്രണത്തിന്റെ ആശാന്മാരായ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും നിയന്ത്രണത്തിലാണെന്നും അത് നിരീക്ഷിച്ചു. ആണവശാസ്ത്രജ്ഞനും ബോംബേ ഐഐടിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അധ്യക്ഷനുമായ അനില്‍ കകോധ്കറും അഹമ്മദാബാദ് ഐഐഎം ചെയര്‍മാന്‍ എ എം നായിക്കും മാനവവിഭവ വികസന മന്ത്രാലയത്തിന്റെ ചില നടപടികളെ വിമര്‍ശിച്ചതിലെ അമര്‍ഷവും ലേഖനത്തില്‍ പ്രതിഫലിച്ചു.
ആര്‍എസ്എസിന്റെ മറ്റൊരു ജിഹ്വയായ പാഞ്ചജന്യ നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ജെഎന്‍യു ഇന്ത്യയെ ശിഥിലമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വലിയ ദേശദ്രോഹ കേന്ദ്രമാണെന്ന് പറഞ്ഞിരുന്നു. ആരോപണത്തിന് തെളിവായി 2010ല്‍ നക്‌സലൈറ്റുകള്‍ ഛത്തിസ്ഗഢില്‍ 75 അര്‍ദ്ധസൈനിക സേനാംഗങ്ങളെ കൊന്നപ്പോള്‍ നക്‌സലൈറ്റ് ആഭിമുഖ്യമുള്ള ജെഎന്‍യു വിദ്യാര്‍ഥികള്‍ അതാഘോഷിച്ചതായി ലേഖകന്‍ ആരോപിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ബൗദ്ധിക സംഭാവന നല്‍കാനായി ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഗവേഷണ കേന്ദ്രങ്ങളെയും പ്രോത്സാഹിപ്പിച്ചെന്നും ലേഖകന്‍ എഴുതി.
ആര്‍എസ്എസ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്നവയായാണ് കാണുന്നതെന്ന് ഈ ലേഖനങ്ങള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ അവിടെയുണ്ടായ സംഭവങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് അരങ്ങേറിയവയാണെന്ന് കാണാം.
ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയ്യദിന്റെ വ്യാജ ട്വിറ്റര്‍ പ്രൊഫീലില്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥിസമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് ഉടന്‍ തന്നെ അതുപയോഗിച്ച് ജെഎന്‍യു സംഭവങ്ങള്‍ക്ക് പാകിസ്ഥാന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഹാഫിസ് സയ്യദിന്റെ വ്യാജ പ്രൊഫീലിലെ വിവരം പകര്‍ത്തി പ്രചരിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് പരസ്യമായി ആഹ്വാനം ചെയ്തു. അത് വ്യാജ പ്രൊഫീല്‍ ആണെന്ന വസ്തുത പുറത്തായതിനു പിന്നാലെ അത് ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. അതിനെ ആസ്പദമാക്കിയല്ല, രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പാക് ബന്ധത്തെ കുറിച്ചു പറഞ്ഞതെന്ന് വിശദീകരിച്ചുകൊണ്ട് തടിയൂരാനായിരുന്നു പിന്നെ ശ്രമം.
അവരുടെ ലക്ഷ്യം ദേശരക്ഷയല്ല, സമഗ്രാധിപത്യമാണ്. ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാക്കി വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം.
സര്‍ക്കാരിനകത്തോ പുറത്തോ ഇരുന്നു ചിലര്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ ഹീനതന്ത്രങ്ങള്‍ മെനയുകയാണെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു. അവരുടെ ലക്ഷ്യം ദേശരക്ഷയല്ല, സമഗ്രാധിപത്യമാണ്. ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാക്കി വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റും തല്ലിയൊതുക്കാന്‍ ആര്‍എസ്എസ് സംഘടനയോടാഭിമുഖ്യമുള്ള അഭിഭാഷകരെ തന്നെ രംഗത്തിറക്കി. കോടതി വളപ്പിലും കോടതിക്കുള്ളിലും നടന്ന അക്രമം നടന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് നോക്കിനില്‍ക്കുകയാണ് ചെയ്തത്. സമഗ്രാധിപത്യ പദ്ധതിയുടെ ഫാസിസ്റ്റ് സ്വഭാവം ഇത് വെളിപ്പെടുത്തുന്നു.