കണ്ണൂര്‍: പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടുത്തിരുന്നാല്‍ പ്രിന്‍സിപ്പലിന്റെ നിയന്ത്രണം പോകും. പിന്നീടവരെ ഉപദേശിച്ച് ഒരു വഴിക്കാക്കിയില്ലെങ്കില്‍ ഉറക്കം കിട്ടില്ല. ഇതാണ് ബ്രണ്ണന്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പലിന്റെ അവസ്ഥ. മഹാരാജാസില്‍ നിന്നും എത്തിയതാണ് കെഎല്‍ ബീന എന്ന പുതിയ പ്രിന്‍സിപ്പല്‍. മഹാരാജാസ് കോളേജില്‍ സമാനമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വിവാദമുണ്ടാക്കിയ വ്യക്തിയാണ് ബീന
കോളെജ് ക്യാമ്പസില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു പരാതി. മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പം ക്യാമ്പസില്‍ ഇരുന്ന ഒന്നാം വര്‍ഷവിദ്യാര്‍ത്ഥിനിയെ ഓഫീസിലേക്ക് വിളിച്ച വരുത്തി ചോദ്യം ചെയ്യുകയും അപമാനിക്കുകയുമായിരുന്നെന്നായിരുന്നു ആരോപണം.
‘ഇരിപ്പിലെ എക്‌സ്പ്രഷന്‍’ ശരിയല്ലെന്നു പറഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍ കൂടെയുള്ളത് ഏട്ടനാണെന്ന് പറഞ്ഞപ്പോള്‍ രക്തബന്ധത്തിലല്ലാത്തവര്‍ എങ്ങനെയാണ് ഏട്ടനാവുകയെന്നും വീട്ടില്‍ വിളിച്ചു പറയുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തുടര്‍ന്ന് പ്രിന്‍സിപ്പാളിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയും ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കോളെജില്‍ എത്തുകയും പ്രിന്‍സിപ്പാള്‍ മാപ്പു പറയുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഗവര്‍ണര്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ഥിനി പരാതി നല്‍കി.
മുമ്പ് പെണ്‍കുട്ടികളെ അപമാനിച്ചതിനെ തുടര്‍ന്ന് മഹാരാജാസില്‍ പ്രിന്‍സിപ്പാളിന്റെ കസേര വിദ്യാര്‍ത്ഥികള്‍ കത്തിച്ചിരുന്നു. തുടര്‍ന്നാണ് ബീനയെ ബ്രണ്ണന്‍ കോളെജിലേക്ക് സ്ഥലം മാറ്റിയത്.