ഈ കാഴ്ച്ചകണ്ട് ലോകം ഞെട്ടിത്തരിച്ചു; തെരുവോരങ്ങളില്‍ കുരുന്നുകളുടെ ചിന്നിചിതറിയ ശവശരീങ്ങള്‍; സിറിയയില്‍ നിന്നുള്ള ദുരന്തകാഴ്ച്ച

സിറിയയിലെ രാസായുധ പ്രയോഗത്തില്‍ പിടഞ്ഞ് വീണത് നിരവധി കുരുന്നുകളും. അവിടെ നിന്നുള്ള കാഴ്ച്ചകള്‍ ലോക മനസാക്ഷിയെ ഞെട്ടിയ്ക്കുന്നതാണ്. ഏപ്രില്‍ 4 ന് രാവിലെ ഏഴുമണിക്ക് സിറിയന്‍ സൈന്യം നടത്തിയ രാസായുധ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 94 പേര്‍ക്കായിരുന്നു. നരാസായുധ പ്രയോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആവര്‍ത്തിച്ചാവര്‍ച്ച് സിറിയന്‍ ഭരണകൂടം നിഷേധിക്കുമ്പോള്‍ പ്രമുഖ വാര്‍ത്താ ചാനലായ സിഎന്‍എന്‍ ആണ് വീഡിയോയും വാര്‍ത്തയും പുറത്തുവിട്ടത്.

ഗ്യാസ് പുറത്ത് വിട്ട് സര്‍ക്കാര്‍ സേനയുടെ ജെറ്റുകള്‍ നാശം വിതച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമെല്ലാം വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങി. സിഎന്‍എന്‍ പുറത്തുവിട്ട ആക്രമണ വാര്‍ത്തയും ദൃശ്യങ്ങളും ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും ക്രൂരവും നിന്ദ്യവും പൈശാചികവുമായ പ്രവര്‍ത്തിയായി വിലയിരുത്തപ്പെട്ട ഇത്തരം ആക്രമണങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം നിരോധിച്ചിരിക്കേയാണ് സിറിയന്‍ ഭരണകൂടം ഈ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച രാവിലെ പ്രാണവായു കിട്ടാതെ എന്തിനാണ് മരിക്കുന്നതെന്ന് പോലും അറിയാതെയാണ് പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞുവീണത്. ഡസന്‍ കണക്കിന് കുട്ടികള്‍ കണ്ണുപോലും ചിമ്മാതെ മരിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തം. പ്രാണവായുവിനായി പിടിച്ചു കുട്ടികളുടെ ദൃശ്യവും ഇതിലുണ്ട്. കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ ചെറിയ ജീവിതം കുട്ടികള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു. രക്ഷാപ്രവര്‍ത്തകര്‍ സമയത്ത് ഇടപെട്ടത് മൂലം വിറച്ചു വിറച്ച് ജീവിതത്തിലേക്ക് തിരികെ കയറിയവരുമുണ്ട്.

മകന്‍ അമര്‍ പുറത്ത് കളിച്ചുകൊണ്ടിരിക്കെ ആസാദിന്റെ വിമാനം രാസായുധം വിക്ഷേപിക്കുന്നത് സ്വന്തം വീടിന്റെ ജനാലയിലൂടെ കാണേണ്ടിവന്ന 36 കാരി സാനാ ഹജ് അലിയുടെ വിധി അതിക്രൂരമായിരുന്നു. മകന്‍ തറയില്‍ വീഴുന്നത് കണ്ട ഇവര്‍ ഭര്‍ത്താവിനെ അലറി വിളിക്കുകയും രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മകനൊപ്പം രണ്ടുപേര്‍ക്കും ജീവന്‍ വെടിയേണ്ടതായി വന്നെന്ന് വീട്ടുകാര്‍ തന്നെ പറയുന്നു. മക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ ആയിരക്കണക്കിന് സിറിയന്‍ അമ്മമാരുടെ പ്രതീകമായിരുന്നു സനാ.

ബാഷര്‍ അല്‍ ആസാദ് ഭരണകൂടം സ്വന്തം ജനങ്ങളെ തോല്‍പ്പിച്ചത് ഇത് അഞ്ചാം തവണയാണ്. ഓരോ തവണയും ഇത് അദ്ദേഹം നിഷേധിച്ചിരുന്നു. 2013 ല്‍ നടത്തിയ സരിന്‍ ആക്രമണത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. അതിന് ശേഷം നാലു തവണ ആസാദ് ഭരണകൂടം ഇക്കാര്യം ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടന പറയുന്നു. ഓരോ തവണയും ആരോപണം ഉയരുമ്പോഴും നിഷേധിക്കുന്ന ആസാദ് 100 ശതമാനവും കെട്ടിച്ചമച്ച വാര്‍ത്തയെന്ന് പറഞ്ഞാണ് രക്ഷപ്പെടാറ്. 2011 ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം സ്വന്തം പൗരന്മാരോട് കൊടും ക്രൂരതയാണ് ബാഷര്‍ അല്‍ ആസാദ് ഭരണകൂടം കാട്ടുന്നത്.

Top