
തിരുവനന്തപുരം:കുലശേഖരപുരത്ത് വീട്ടിലെ ജനല്‍ കമ്പിയില്‍ ഏഴാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെയും അയല്‍വാസിയായ പൂജാരിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുലശേഖരപുരം മാമ്ബറ്റ കിഴക്കതില്‍ പ്രീതിയെയാണ് (12) മാര്‍ച്ച് 28ന് രാവിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. കുട്ടിയെ പൂജാരി പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ബന്ധുവായ കാവ്യയോടൊപ്പം പുളിനില്‍ക്കുംകോട്ടയിലെ കുഞ്ഞമ്മയുടെ വീട്ടില്‍ സംഭവത്തിന് രണ്ട് ദിവസം മുമ്പ് കുട്ടി താമസിച്ചിരുന്നു. പരീക്ഷയായതിനാല്‍ തിങ്കളാഴ്ച രാവിലെയാണ് തിരിച്ച് വീട്ടിലെത്തിയത്. പഠിക്കാനെന്ന് പറഞ്ഞ് രാത്രി മുറിയില്‍ കയറി കുറ്റിയിട്ട കുട്ടി രാവിലെ വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന് പ്രവീണ്‍ ജനല്‍പ്പാളി തുറന്നു നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പരിസരത്തെ നിരവധി പേര് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയല്‍വാസിയെയും കസ്റ്റഡിയില്‍ എടുത്തത്. തൂങ്ങിമരിച്ച പന്ത്രണ്ടുവയസുകാരി നിരന്തരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി. ജനല്‍കമ്പിയില്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന രീതിയിലായിരുന്നും മൃതദേഹം. കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സഹപാഠികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു.