പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിക്കാൻ നിർദ്ദേശിച്ചെന്ന് ആഭ്യന്തര മന്ത്രി.ഒരു ബുള്ളറ്റിനു മറുപടി ബുള്ളറ്റ് മഴ

അഗർത്തല : പാകിസ്ഥാനിൽ നിന്ന് ഒരു ബുള്ളറ്റ് ഇന്ത്യയിലേക്ക് അയച്ചാൽ ബുള്ളറ്റ് മഴ തിരിച്ച് പെയ്യിക്കാൻ സൈന്യത്തിന് നിർദ്ദേശം കൊടുത്തെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാനുമായി സമാധാനപരമായ ബന്ധമാണ് ‌ ഇന്ത്യ ആഗ്രഹിക്കുന്നത് . എന്നാൽ പ്രകോപനത്തിന് മറുപടി ശക്തമായ തിരിച്ചടിയാണെന്നും രാജ്നാഥ് സിംഗ് ബർജലയിൽ നടന്ന സമ്മേളനത്തിൽ വ്യക്തമാക്കി.

പാകിസ്ഥാൻ നമ്മുടെ അയൽക്കാരാണ് . നമുക്ക് അങ്ങോട്ട് ആക്രമിക്കേണ്ട ആവശ്യമില്ല. നാം ആക്രമിക്കുകയുമില്ല. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ പാകിസ്ഥാൻ നമ്മെ ആക്രമിക്കുന്നു . കശ്മീർ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു . ഇന്ത്യൻ സൈന്യത്തെയും ഇന്ത്യൻ മണ്ണിനേയും ആക്രമിക്കുന്നു. അതിനെ ശക്തമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

25 വർഷത്തെ തുടർച്ചയായ ഇടതു ഭരണം ത്രിപുരയെ നശിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തികമായി സംസ്ഥാനം തകർന്നു. വികസനം നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുപ്പത്തഞ്ച് വർഷത്തെ ഭരണം ബംഗാളിനെ നശിപ്പിച്ചതു പോലെ ത്രിപുര ആകാതിരിക്കണമെങ്കിൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ വരരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയും സഖ്യകക്ഷികളും 19 സംസ്ഥാനങ്ങളിൽ അധികാരത്തിലുണ്ട്. ജനങ്ങൾ ബിജെപിയുടെ വികസന അജണ്ടകളിൽ വിശ്വാസമർപ്പിക്കുന്നതു കൊണ്ടാണ് ഇവിടങ്ങളിലെല്ലാം ബിജെപി അധികാരത്തിൽ വന്നത്. ത്രിപുരയിൽ തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയിലെ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായി ത്രിപുരയെ മാറ്റുമെന്നും അദ്ദേഹം ഉറപ്പു നൽകി.ഫെബ്രുവരി 18 നാണ് ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് . സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് കനത്ത വെല്ലുവിളിയാണ് ബിജെപി സഖ്യം ഉയർത്തുന്നത്.

Top