തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്‍ വടകരയില്‍ വെടിയേറ്റ് മരിച്ചു

കോഴിക്കോട്: വടകരയില്‍ തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ബി.എസ്.എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശി രാജ്‌ഗോപാല്‍ മീണ(45)യാണ് മരിച്ചത്. മൂരാട് കോട്ടയ്ക്കല്‍ ഇസ്ലാമിക് അക്കാദമി സ്‌കൂള്‍ ക്യാമ്പില്‍ രാത്രി 11-നായിരുന്നു സംഭവം.

അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നും അതല്ല സഹപ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിനിടയിലാണ്‌ വെടിപൊട്ടിയതെന്നും വിവരമുണ്ട്. പോലീസ് അന്വേഷിച്ചുവരികയാണ്. മൂരാട് കോട്ടയ്ക്കല്‍ ഇസ്‌ലാമിക് അക്കാദമി സ്‌കൂള്‍ ക്യാമ്പസിലാണ് സംഭവം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top