ന്യൂഡല്‍ഹി :സെപ്റ്റംബര്‍ ഒമ്പതിന് ഇന്ത്യ-പാക് സൈനികതല ചര്‍ച്ച നടക്കും .ചര്‍ച്ചയില്‍ ജമ്മു-കശ്മീരില്‍ പാകിസ്താന്‍ സേന നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനവും അന്താരാഷ്ട്ര അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും പ്രധാന വിഷയമായി ഇന്ത്യ ഉന്നയിക്കും.എസ്‌എഫ്-പാക് റേഞ്ചേഴ്‌സ് ഉന്നതതല യോഗം ബുധനാഴ്ച നടക്കും. ഡല്‍ഹിയില്‍ നടകുന്ന ചര്‍ച്ച അഞ്ചു ദിവസം നീണ്ടുനിക്കുമെന്ന് സൈനിക വക്‌താവ് വ്യക്‌തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൂടാതെ നുഴഞ്ഞുകയറ്റ ശ്രമം, കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യ ഉന്നയിക്കുമെന്നാണ് സൂചന. യോഗം 13ന് അവസാനിക്കും.
പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് ഡയറക്ടര്‍ ജനറല്‍ (പഞ്ചാബ്) മേജര്‍ ജനറല്‍ ഉമര്‍ ഫാറൂഖ് ബുര്‍ഖി ഉള്‍പ്പെടെ 16 പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തുന്നത്. അട്ടാരി-വാഗ ബോര്‍ഡര്‍ വഴി സെപ്റ്റബര്‍ എട്ടിന് ഇവര്‍ അമൃത്സറില്‍ എത്തും. അവിടെ നിന്നും ന്യൂഡല്‍ഹിലേക്ക് എത്തുമെന്നുമാണ് കരുതുന്നത്. ഇന്ത്യന്‍ ബിഎസ്എഫ് ചീഫ് ദേവേന്ദ്ര കുമാര്‍ പതക്കും സംഘവുമായാണ് ചര്‍ച്ച നടത്തുന്നത്.
അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കൊപ്പം പാക് സൈനികരോടുള്ള ഇന്ത്യന്‍ സൈനികരുടെ മോശം പെരുമാറ്റം പാകിസ്‌ഥാന്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടുമെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് വ്യോമാതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ നിരീക്ഷണം, അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന പ്രതിരോധ അടിസ്‌ഥാന സൗകര്യ വികസനം ഉള്‍പ്പടെയുള്ളവ പാകിസ്‌ഥാന്‍ യോഗത്തില്‍ ഉയര്‍ത്തിക്കാട്ടും. 2013ലാണ് ഇരുരാജ്യങ്ങളും സമാന രീതിയില്‍ അവസാനമായി കൂടിക്കാഴ്‌ച നടത്തിയത്.പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യം വെച്ച് പാകിസ്താന്‍ സൈന്യം നടത്തുന്ന മോര്‍ട്ടാര്‍ ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന ഗുജറാത്തിലെ ഹറാമിനല്ല ഭാഗത്തുകൂടിയാണ് പാകിസ്താന്‍ കള്ളക്കടത്ത് സംഘങ്ങള്‍ ഇന്ത്യയിലേക്ക് കടക്കുന്നത്.അതിര്‍ത്തിയില്‍ പാക് സേനയുടെ ഒത്താശയോടെ നടക്കുന്ന മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കള്ളക്കടത്ത് സംഘത്തെ തടയണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പാക് സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു.