2000 രൂപയ്ക്ക് ഫീച്ചര്‍ ഫോണുമായി ബിഎസ്എന്‍എല്‍

രാജ്യത്ത് വിലകുറഞ്ഞ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നതില്‍ റിലയന്‍സ് ജിയോയുടെ വരവ് നിര്‍ണായക മാറ്റമാണുണ്ടാക്കിയത്. കമ്പനികളുടെ മത്സരത്തിലേയ്ക്ക് ബിഎസ്എന്‍എല്‍ കൂടിയെത്തുന്നു. റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണിന്‍റെ വരവ് ടെലികോം കമ്പനികള്‍ക്കിടയില്‍ ശക്തമായ മത്സരത്തിന് വഴിവെച്ചിരുന്നു. ജിയോ ആരംഭിച്ച ട്രെന്‍ഡ് ഏറ്റെടുക്കാന്‍ എയര്‍ടെല്ലും ഐഡിയയും വോഡാഫോണും ആരംഭിച്ചതിന് പിന്നലെയാണ് 2000 രൂപയ്ക്ക് ബിഎസ്എന്‍എല്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നത്. റിലയന്‍സ് ജിയോ നല്‍കുന്ന ഓഫറുകള്‍ക്ക് സമാനമായി സൗജന്യ വോയ്സ് കോളുകള്‍ക്കൊപ്പമായിരിക്കും ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നതെന്നാണ് വിവരം. ഫോണ്‍ ഒക്ടോബറില്‍ വിപണിയിലെത്തുമെന്നും സൂചനകളുണ്ട്. ലാവ, മൈക്രോമാക്സ്, എന്നീ കമ്പനികളായിരിക്കും ബിഎസ്എന്‍എല്ലിന് ഫോണ്‍ നിര്‍മിച്ചുനല്‍കുക. എന്നാല്‍ 4 പുറത്തിറങ്ങാനിരിക്കുന്നത് 4ജി ഫോണ്‍ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ പുറത്തിറക്കാനിരിക്കുന്ന ഫോണ്‍ 4ജി ഫോണായിരിക്കുമോ എന്നകാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. സെപ്തംബറില്‍ റിലയന്‍സ് ജിയോ സൗജന്യ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ ഫോണ്‍ വിപിണിയിലെത്തുക എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യവുമാണ്. ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്ന തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദീപാവലി ദിവസമായ ഒക്ടോബര്‍ 19ന് ഫോണ്‍ പുറത്തിറങ്ങുമെന്നും സൂചനകളുണ്ട്. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ, മൈക്രോമാക്സ് തുടങ്ങിയ കമ്പനികളുമായി ബി​എസ്എന്‍എല്‍ ഫോണ്‍ നിര്‍മിക്കാന്‍ ധാരണയിലെത്തിയതോടെ ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, സിയോമി തുടങ്ങിയ കമ്പനികളുമായുള്ള മത്സരം ശക്തമാകുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനും ഉപയോഗിക്കാനും താല്‍പ്പര്യമില്ലാത്തവരുമാണ് ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 85 ശതമാനം പേരുമെന്നാണ് മൊ ബൈല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ അടുത്ത കാലത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇത് മുതലെടുക്കാന്‍ കൂടുതല്‍ ടെലികോം കമ്പനികള്‍ ഫീച്ചര്‍ഫോണുകളുമായെത്തി ടെലികോം വിപണി കൊഴുപ്പിക്കുമെന്നാണ് സൂചനകള്‍.

റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണിന് പിന്നാലെ 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനുള്ള നീക്കവുമായി ഭാരതി എയര്‍ടെല്‍. ദീപാവലിയ്ക്ക് മുമ്പായി റിലയന്‍സ് ജിയോയെ വെല്ലാന്‍ 2500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് എയര്‍ടെല്‍ നേരത്തെ വ്യക്തമാക്കിയത്. റിലയന്‍സ് ജിയോയോട് കിടപിടിക്കാവുന്ന തരത്തിലുള്ള ഡാറ്റാ- വോയ്സ് കോള്‍ ഓഫറുകളും ഫോണിനൊപ്പം ലഭിക്കും. റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ വോള്‍ട്ട് സംവിധാനമുള്ള ഫോണ്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. സെപ്തംബറിലോ ഒക്ടോബര്‍ ആദ്യമോ ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്ലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top