ലാന്‍ഡ്‌ഫോണും മൊബൈലും ഒന്നിപ്പിച്ച് ബിഎസ്എന്‍എല്‍; നേട്ടംകൊയ്യാന്‍ പുതിയ പദ്ധതികള്‍

ന്യൂഡല്‍ഹി: മൊബൈല്‍, ലാന്‍ഡ് ഫോണ്‍ ശൃംഖലകളെ ഏകോപിപ്പിച്ചു കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി തയാറാക്കുന്നു.

ഇതു പ്രാവര്‍ത്തികമാകുന്നതോടെ ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കു മൊബൈലില്‍ അധിക സേവനങ്ങളും ലാന്‍ഡ് ഫോണില്‍ സൗജന്യ കോളുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. 400 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ഏകോപന പദ്ധതി ദീപാവലിക്കു പ്രാബല്യത്തില്‍ വരുമെന്നു ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരു പഌറ്റ്‌ഫോമുകളുടെയും ഏകോപനം പൂര്‍ത്തിയാകുമ്പോള്‍ ലാന്‍ഡ് ഫോണില്‍ വരുന്ന കോളുകള്‍ മൊബൈലില്‍ സ്വീകരിക്കാന്‍ കഴിയും. കൂടാതെ മൊബൈലില്‍ ഇന്‍കമിങ് കോളുകള്‍ പൂര്‍ണമായി സൗജന്യമാക്കും. ഇപ്പോള്‍ കണക്ഷന്‍ എടുത്ത സര്‍ക്കിളുകള്‍ക്കു പുറത്ത് ഇന്‍കമിങ് കോളുകള്‍ക്കു റോമിങ് നിരക്കു നല്‍കണം. ബിഎസ്എന്‍എല്ലിന് ഇന്ത്യയിലാകെ 7.8 കോടി ഉപഭോക്താക്കളാണുള്ളത്.

Top