ഇ. അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ച് ബജറ്റ് അവതരണം തുടങ്ങി; പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചു

ഇന്ന് അന്തരിച്ച ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ ബജറ്റ് അവതരണം നാളത്തേയ്ക്കു മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചു. ഇ.അഹമ്മദ് എംപിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് നാളത്തേയ്ക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഇതു തള്ളിക്കൊണ്ടാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുക എന്നത് ഭരണഘടനാ ബാധ്യതയാണെന്ന് വ്യക്തമാക്കിയാണ് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രിയെ ക്ഷണിച്ചത്.

ആഗോള സാമ്പത്തികരംഗത്ത് ഇന്ത്യ തിളക്കത്തോടെ നില്‍ക്കുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടു. നോട്ടു പിന്‍വലിക്കല്‍ ശക്തമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതി, കള്ളപ്പണം, ഭീകരവാദം എന്നിവയ്ക്കു കടിഞ്ഞാണിടാന്‍ ഈ നടപടി കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, കേന്ദ്ര ബജറ്റ് ഇന്നുതന്നെ അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. പതിനൊന്നു മണിക്കുതന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ജയ്റ്റ്‌ലി ട്വിറ്ററിലൂടെയാണ് അവതരിപ്പിച്ചത്. അതേസമയം, ബജറ്റ് മാറ്റണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. ബജറ്റ് മാറ്റണമെന്നു കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.അഹമ്മദിന്റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Top