വ്യാജ കയറ്റുമതിയുടെ പേരില്‍ കൊച്ചിയിലേക്ക് 200 കോടിയുടെ കള്ളപ്പണമൊഴുകി; വന്‍ചാക്കുകളെ തൊടാന്‍ കഴിയാതെ ആദായ നികുതി വകുപ്പ്

കൊച്ചി: ബള്‍ഗേറിയന്‍ കമ്പനിയില്‍ നിന്ന് എണ്ണക യറ്റുമതിയുടെ പേരില്‍ 59 കോടിയുടെ നിക്ഷേപ മെത്തിയതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ ഇതേ കമ്പനിയില്‍ നിന്ന് നിരവധി കോടികല്‍ എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യുന്ന കൊച്ചിയിലെ കമ്പനിയിലേക്ക് 59 കോടി നിക്ഷേപിച്ചതുപോലെ ബള്‍ഗേറിയന്‍ കമ്പനി മറ്റു പല കയറ്റുമതി സ്ഥാപനങ്ങളിലൂടെ ഏതാണ്ട് 200 കോടിയോളം രൂപ നിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടിലേക്ക് 55 കോടിയുടെ കള്ളപ്പണം എത്തിയ സംഭവത്തെ തുടര്‍ന്നാണ് ബള്‍ഗേറിയന്‍ കമ്പനിയുടെ നിക്ഷേപത്തെ പറ്റി സംശയം ഉയര്‍ന്നത്. സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യുന്ന കൊച്ചിയിലെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കു 59 കോടി രൂപ നിക്ഷേപിച്ച ബള്‍ഗേറിയന്‍ കമ്പനി രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ കയറ്റുമതി കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് 200 കോടി രൂപയോളം നിക്ഷേപിച്ചതായി സൂചന. എന്നാല്‍ കൊച്ചിയിലെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് രേഖകള്‍ മാത്രമാണ് ഇതുവരെ അന്വേഷണ സംഘത്തിനു തെളിവു സഹിതം കണ്ടെത്താന്‍ കഴിഞ്ഞത്.

ആരോപണ വിധേയനായ കൊച്ചി സ്വദേശി സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ ട്രേഡ് ഇന്റര്‍ നാഷണല്‍ എന്ന കയറ്റുമതി കമ്പനിക്ക് ഇത്രയും വലിയ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചത് സംശയകരമാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. സപ്തംബര്‍ ഒമ്പതിന് ഇയാളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. മാത്രമല്ല ഇയാള്‍ നടത്തിയ ഇടപാടിന്റെ രേഖകളെന്ന് പറഞ്ഞ് ഹാജരാ ക്കിയവയില്‍ ചിലത് ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രമാണെന്നും സീലുകളടക്കം വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ബള്‍ഗേറിയയിലെ ‘സ്വസ്ത ഡി’ എന്നകമ്പനിക്കായാണ് ട്രേഡ് ഇന്റര്‍ നാഷണല്‍ സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്തത് എന്നാണ് രേഖകളില്‍ പറയുന്നത്.

10 ലക്ഷം മെട്രിക് ടണ്‍ സൂര്യകാന്തി എണ്ണയാണ് കയ റ്റുമതി നടത്തിയതെന്നാണ് ജോസ് ജോര്‍ജ് അവകാ ശപ്പെടുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്രയധികം സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാന്‍ നിയമപ്രകാരം തടസങ്ങളുണ്ട്. പിന്നെ എങ്ങനെയാണ് കയറ്റുമതി നടക്കുമെന്നും ആദായനികുതി വകുപ്പ് ചോദിക്കുന്നു. അതേസമയം കയറ്റുമതി ചെയ്യാനായി ചെന്നൈയിലെ കാളീശ്വരി റിഫൈനറിയുമായി സൂര്യ കാന്തി എണ്ണ വാങ്ങാന്‍ ജോസ് ജോര്‍ജ് കരാറുണ്ടാ ക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ബള്‍ഗേറിയന്‍ കമ്പനിയില്‍ നിന്ന് ലഭിച്ച തുകയില്‍ നിന്ന് 30 കോടിയോളം രൂപ തന്റയും കുടുംബാംഗങ്ങളുടയും ബന്ധുക്കളുടെയും പേഴ്സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന് വിചിത്രമായ കാരണമാണ് ജോസ് ജോര്‍ജ് നല്‍കുന്നത്. പണം അക്കൗണ്ടിലേക്ക് മാറ്റിയില്ലെങ്കില്‍ അത് ബള്‍ഗേറിയയിലേക്ക് തിരികെ പോകുമെന്നാണ് ബാങ്ക് മാനേജര്‍ പറഞ്ഞതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഇയാള്‍ അന്വേഷണ സംഘത്തിനോട് വിശദീകരിച്ചത്.

ഇയാള്‍ സമര്‍പ്പിച്ച കയറ്റുമതി രേഖ വ്യാജമാണെന്നു മാത്രമല്ല കയറ്റുമതി നടക്കുന്നതിന് മുമ്പേ ഇത്രയും വലിയ തുക എങ്ങനെ ലഭിക്കുമെന്നതും അന്വേഷി ക്കുന്നുണ്ട്. കൂടാതെ രേഖകളില്‍ പറയുന്ന തരത്തിലുള്ള സ്വസ്ത ഡി എന്ന കമ്പനി വ്യാജമാണോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്. വിദേശത്തുള്ള ആരുടേയൊ പണം വ്യാജ കയറ്റുമതി ഇടപാട് നടത്തി രാജ്യത്തേക്ക് എത്തിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

അതേസമയം, മുംബൈയിലെ കയറ്റുമതി സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച കാര്യം സ്ഥിരീകരിച്ചെങ്കിലും ബള്‍ഗേറിയന്‍ കമ്പനിക്ക് ഇന്ത്യയിലുള്ള താല്‍പര്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പണം നിക്ഷേപിക്കപ്പെടുന്ന അക്കൗണ്ട് ഉടമകളായ കമ്പനികളെല്ലാം ബിനാമികളാവാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നു. പണം നിക്ഷേപിക്കപ്പെടുന്ന അക്കൗണ്ടുകളില്‍ നിന്ന് ഈ പണം എങ്ങോട്ടെല്ലാമാണു പോകുന്നതെന്നു മനസ്സിലാക്കിയാലെ ബള്‍ഗേറിയന്‍ കമ്പനിയുടെ യഥാര്‍ഥ ലക്ഷ്യം കണ്ടെത്താന്‍ കഴിയൂ.

Top