ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വെടിയുണ്ട വീടിന്റെ ജനലിൽ തറച്ചു; വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാട്ടകത്ത് ഷൂട്ടിങ്ങ് റേഞ്ചില്‍നിന്നും ഉന്നം തെറ്റി വെടിയുണ്ടയില്‍ നിന്നും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. നാട്ടകം പോളിടെക്നിക് കോളേജിന് സമീപത്തെ ഷൂട്ടിങ്ങ് റേഞ്ചില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിനിട ഗുരുതര പിഴവ് സംഭവിച്ചത്. അബദ്ധം പറ്റിയെന്നാണ് പൊലീസിന്റെ വിശദീകരണം.

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെയാണ് ജനല്‍ ചില്ല് തകര്‍ത്ത് ഭിത്തിയില്‍ പതിച്ചത്. ശനിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. നാട്ടകം ബിന്ദു നഗര്‍ ഹൗസിങ്ങ് കോളനിയില്‍ നഗറില്‍ ഉള്ളാട്ടില്‍ ജേക്കബിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടപ്പാലയില്‍ സോണി , ജിന്‍സി കുര്യാച്ചന്‍ ദമ്പതികളുടെ വീടിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. വീടിന്റെ മതിലിനോട് ചേര്‍ന്നാണ് നാട്ടകത്തെ ഷൂട്ടിംഗ് റേഞ്ച്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top