ന്യൂഡല്‍ഹി: രാജ്യത്തെ പാപ്പര്‍ നിമയത്തില്‍ കാതലായ പരിഷ്‌കരണങ്ങള്‍ വരുത്തുന്നു. കടക്കെണിയിലായി പ്രവര്‍ത്തിക്കാന്‍ കഴിയാതായ കമ്പനികള്‍ പൂട്ടുന്ന് വേഗത്തിലാക്കുന്നത് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ബാങ്കറപ്‌സി ബില്‍ കൊണ്ടുവരുന്നത്.
ഓഹരി ഉടമകള്‍, വായ്പാദാതാക്കള്‍ തുടങ്ങിയവര്‍ക്ക് ഗുണകരമാകുന്നതരത്തില്‍ പരിഷ്‌കരണങ്ങള്‍ ബില്ലില്‍ ഉണ്ടാകും. ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ ബില്ല് വെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
സ്റ്റാര്‍ട്ട് അപ്പ് പോലെയുള്ള സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും ഇവയില്‍ പലതും താമസിയാതെ പൂട്ടിപ്പോകുന്നതുമാണ് പാപ്പര്‍ നിയമം നവീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
മുന്‍ നിയമ സെക്രട്ടറി ടി.കെ വിശ്വനാഥനാണ് പരിഷ്‌കരണ സമിതിയുടെ അധ്യക്ഷന്‍. 180 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്ന തരത്തില്‍ നിയമം പരിഷ്‌കരിക്കുയാണ് സമിതിയുടെ ലക്ഷ്യം.
പാപ്പരായി പ്രഖ്യാപിക്കുന്നതിന് നിലവില്‍ ഹര്‍ജി ഉള്‍പ്പടെയുള്ളവ ഫയല്‍ ചെയ്ത് ദീര്‍ഘകാലം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.