ലോകത്തെ മുഴുവന്‍ കോടിശ്വരന്‍മാരുടെയും കേന്ദ്രമാണ് ദുബാായിലെ ബുര്‍ജ് ഖലീഫ. മലയാളികളായ സൂപ്പര്‍ താരങ്ങള്‍ക്കും ബിസിന്‌സ് മാഗ്നറ്റുകള്‍ക്കും ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റുകളുണ്ട്. എന്നാല്‍ ബുര്‍ജ് ഖലീഫയെ കുറിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര സന്തോഷകരമല്ല. ഏഴുകോടിക്ക് വാങ്ങിയ ഫ്ളാറ്റിന് നാലുകോടിയായി വിലകുറഞ്ഞു.
എണ്ണവില കുറഞ്ഞത്, ഖത്തറുമായുള്ള തര്‍ക്കങ്ങള്‍, വന്‍തോതിലുള്ള നിക്ഷേപം പ്രവഹിച്ചത് തുടങ്ങിയവയൊക്കെ വസ്തുവില ഇടിയാന്‍ കാരണമായതായി കണക്കാക്കുന്നു. നാലുവര്‍ഷത്തിനിടെ യു.എ.ഇ.യിലെല്ലായിടത്തും റിയല്‍ എസ്റ്റേറ്റ് താഴേക്കാണ്. ദുബായിലാണ് അതേറ്റവും കൂടുതല്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയാണ് വലിയതോതിലുള്ള തകര്‍ച്ച പ്രതിഫലിച്ചതെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
900 അപ്പാര്‍ട്ട്മെന്റുകളാണ് ബുര്‍ജ് ഖലീഫയിലുള്ളത്. ഇതിലേറെയും 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് വിറ്റുപോയതാണ്. ആഗോള സമ്പദ്വ്യവസ്ഥ തകിടം മറിയുന്നതിന് മുമ്പ് വലിയ വിലയ്ക്ക് വിറ്റുപോയ അപ്പാര്‍ട്ടുമെന്റുകളാണ് ഇപ്പോള്‍ ഉടമകള്‍ക്ക് കനത്ത നഷ്ടം വരുത്തിവെച്ചിരിക്കുന്നത്. 2017 ഡിസംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മെഡോസിലെയും പാം ജുമേരിയയിലെയും വില 12 ശതമാനത്തോളം കുറഞ്ഞു. ജുമേരിയ പാര്‍ക്കിലെ വില 14 ശതമാനവും ഇടിഞ്ഞു.
ദുബായിലെ ഏറ്റവും വിലകൂടിയ ഭൂമികളിലൊന്ന് പാം ജുമേരിയ ദ്വീപിലായിരുന്നു. കൃത്രിമ ദ്വീപില്‍ ഭൂമിയും ഫ്ളാറ്റുമൊക്കെ വാങ്ങാന്‍ മത്സരിച്ചവരൊക്കെ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം മാത്രം ഇവിടെ വസ്തുവിലയില്‍ 9.5 ശതമാനം ഇടിവാണുണ്ടായത്. യാട്ടുകളും കടലോരങ്ങളുംകൊണ്ട് പ്രശസ്തമായ ദുബായ് മറീനയിലാകെ വിലക്കുറവ് ഇടപാടുകളെ ബാധിച്ചിട്ടുണ്ട്. മൂന്ന് കൃത്രിമ തടാകങ്ങളോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള എണ്‍പതോളം ജുമേരിയ ലേക്ക് ടവറിലെ ഫ്ളാറ്റുകള്‍ക്കും വിലയിടിഞ്ഞു.
ഡൗണ്‍ടൗണ്‍ ദുബായിലെ അപ്പാര്‍ട്ട്മെന്റുകളുടെ വില 16 ശതമാനത്തോളമാണ് ഇടിഞ്ഞത്. ബുര്‍ജ് ഖലീഫയിലെ കെട്ടിടങ്ങളുടെ വില 2017-നേക്കാള്‍ 12 ശതമാനം കുറഞ്ഞു. 2010-ല്‍ ബുര്‍ജ് ഖലീഫയിലെ ഒരു ബെഡ്റൂം അപ്പാര്‍ട്ട്മെന്റിന് വില എട്ട് ലക്ഷം ഡോളറായിരുന്നു. 2014-ല്‍ വില പത്തുലക്ഷം ഡോളറായി ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ വില അഞ്ചരലക്ഷം ഡോളറായി കുറഞ്ഞുവെന്ന് കണക്കുകള്‍ പറയുന്നു. എണ്ണവില ബാരലിന് 100 ഡോളറില്‍നിന്നപ്പോഴാണ് വില കുതിച്ചുയര്‍ന്നത്. എണ്ണവില കുറഞ്ഞതതോടെ. ഫ്ളാറ്റുവിലയും വീണു.