ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്​.പി നേതാവ്​ പിടിയില്‍

അലഹബാദ്: ബുര്‍ഖ ധരിച്ച് സ്ത്രീകളെ ശല്യം ചെയ്ത വി.എച്ച്.പി നേതാവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് സംഭവം.വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

സംഭവ സ്ഥലത്ത് നടന്ന മുഹറം മജ്‌ലിസിലില്‍ ബുര്‍ഖയണിഞ്ഞെത്തിയ രണ്ടുപേരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മറ്റു സ്ത്രീകള്‍ ബുര്‍ഖ നിര്‍ബന്ധിച്ച് ഉയര്‍ത്തിയതോടെയാണ് ഇയാള്‍ പുരുഷനാണെന്ന് വ്യക്തമായത്.abhishek-bjp-burqaബുര്‍ഖ ധരിച്ചെത്തിയ ഇയാളുടെ ചെയ്തികളില്‍ സംശയം തോന്നിയ ചില സ്ത്രീകള്‍ ബലംപ്രയോഗിച്ച് മുഖാവരണം ഉയര്‍ത്തുകയായിരുന്നു.തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സ്ത്രീകള്‍ പിടികൂടുകയും അടിക്കുകയുമായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി ഇയാളെ   കകാര്യം ചെയ്യുകയും പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിപ്ര യാദവിെന്‍റ ഭര്‍ത്താവാണ് അഭിഷേക്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

Top