ബസ് യാത്രക്കിടെ യുവതിയോട് നഗ്നതാ കാട്ടിയ 34കാരനെ സ്ത്രീകള്‍ കൈകാര്യം ചെയ്തു

ബസ് യാത്രക്കിടയില്‍ യുവതിയെ നഗ്നത കാട്ടാന്‍ ശ്രമിച്ച ആളെ യാത്രക്കാര്‍ കൈകാര്യം ചെയ്തു. തുര്‍ക്കിയിലെ വടക്ക് പടിഞ്ഞാറന്‍ കോകയ്‌ലി പ്രവിശ്യയിലെ ബസ് യാത്രക്കിടെ യുവതിയെ തന്റെ നഗ്‌നത കാട്ടി അപമാനിച്ച 34കാരനായ യുവാവിനെ ബസിലെ മറ്റ് യാത്രക്കാരായ സ്ത്രീകള്‍ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്തു. ഇയാളുടെ പേരിന്റെ ഇനീഷ്യലായ എഇഎ എന്നത് മാത്രമേ വെളിപ്പെട്ടിട്ടുള്ളൂ. ബസിലെ സ്ത്രീകള്‍ ഒന്നിന് പുറകെ ഒന്നായി ഇയാളെ കൈവയ്ക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

നഗ്‌നത കാണാനിടയായ സ്ത്രീ തന്നെയാണ് ഇയാളെ ആദ്യം അടിച്ചത്. ഇയാള്‍ പ്രതികരിക്കാതിരിക്കുന്നത് കണ്ട് മറ്റ് സ്ത്രീകളും യുവാവിന് നേരെ തിരിയുകയായിരുന്നു.ചിലര്‍ ഇയാളെ ചവിട്ടുന്നതും കാണാമായിരുന്നു.ഇത്തരത്തില്‍ മര്‍ദനം രൂക്ഷമായതോടെ യുവാവ് ബസില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഇറങ്ങി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങള്‍ മറ്റ് യാത്രക്കാര്‍ തടയുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാള്‍ സ്ത്രീയെ നഗ്‌നത കാട്ടാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ആദ്യം ഉച്ചത്തില്‍ കരയുകയും പിന്നീട് ഇയാളെ അടിക്കുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് മറ്റ് സ്ത്രീകളും മര്‍ദനത്തില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ബസിസ്‌കെലെ പൊലീസ് സ്റ്റേഷനുടുത്ത്‌നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഈ സംഭവങ്ങള്‍ ബസിലെ സുരക്ഷാ ക്യാമറയില്‍ തത്സമയം പകര്‍ത്തപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് അന്വേഷണത്തിനായി ഇതിന്റെ ഫൂട്ടേജുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Top