രത്‌ലാം: മധ്യപ്രദേശിലെ രത്‌ലാമില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഉച്ചയ്ക്ക് മുന്‍പാണ് അപകടം നടന്നത്. രത്‌ലാമില്‍ നിന്ന് മണ്ടാസൗറിലേക്കുള്ള യാത്രക്കിടെയാണ് അപടകം നടന്നത്.
45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അമിത വേഗതയിലോടിയ ബസിലെ ഡ്രൈവറോട് നിരവധി തവണ വേഗത കുറയ്ക്കാന്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഇതു കേട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും എത്തി…
അമിത വേഗതയിലാണ് ബസ് പോയിരുന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.അമിത വേഗതയില്‍ പോയിരുന്ന ബസ് നിയന്ത്രണം വിട്ട് മലയിടുത്തിലെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വെള്ളത്തില്‍ തുടരുകയാണ്. നാട്ടുക്കാരുടെ സഹായത്തോടെ ബസ് വെള്ളത്തില്‍ നിന്നും കയറ്റുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.