പാകിസ്താനിൽ ബസ് അപകടം; 40 മരണം, ബസ് തൂണിൽ ഇടിച്ച് താഴേക്ക് പതിച്ചത് തീഗോളമായി, അമിത വേഗം അപകടകാരണം, മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്ന് നിഗമനം

പാകിസ്താനിൽ ബസ് അപകടത്തിൽ 40 പേർ മരിച്ചു. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്വറ്റയിൽ നിന്ന് കറാച്ചിക്ക് പോകുകയായിരുന്ന ബസിൽ 48 യാത്രക്കാരുണ്ടെന്നാണ് വിവരം.

ബസ് ലാസ്ബെലയ്ക്ക് അടുത്തു വച്ച് യു ടേൺ എടുക്കുന്നതിനിടയിൽ പാലത്തിന്റെ തൂണിലിടിച്ച് തീപിടിച്ച് താഴേക്കു മറിയുകയായിരുന്നു. ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ മൂന്നു പേരെ രക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് യാത്രക്കാരുടെ മൃതദേഹങ്ങൾ. ഇവ ആശു പത്രിയിലേക്ക് മാറ്റി. ഡി.എൻ.എ. പരിശോധന വേണ്ടി വന്നേക്കുമെന്ന് അസി. കമ്മിഷണർ ഹംസ അൻജും അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

Top