നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിമിനാരത്തിലേക്ക് ബസ് പാഞ്ഞുകയറി; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: പെരിന്തല്‍മണ്ണക്ക് സമീപം അരിപ്ര പള്ളിപ്പടിയില്‍ ബസ് നിര്‍മാണത്തിലിരിക്കുന്ന പള്ളി മിനാരത്തിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പൂര്‍ണമായും തകര്‍ന്ന ബസിനുള്ളില്‍പ്പെട്ട ഡ്രൈവറെ രക്ഷിക്കുന്നതിനായി അഗ്‌നി ശമന സേനയുടേയും നാട്ടുകാരുടേയു സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബസിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. സംഭവം നടന്ന് ഒന്നര മണിക്കൂറായിട്ടും ഡ്രൈവറെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സ്‌കൂള്‍, ട്യൂഷന്‍ വിദ്യാര്‍ഥികളും ഇതര സംസ്ഥാനക്കാരായ നിരവധി തൊഴിലാളികളും ബസിലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരിന്തണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ എല്‍ 53 ഡി 4616 ക്ലാസിക് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന റിറ്റ്‌സ് കാറിലിടിക്കുകയും നിയന്ത്രണം വിട്ട് നിര്‍മാണത്തിലിരിക്കുന്ന അരിപ്ര ജുമുഅത്ത് പള്ളിയുടെ ഗേറ്റിനോടനുബന്ധിച്ചുള്ള മിനാരത്തിലേക്ക് ഇടിച്ച് കയറി മറിയുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പത്ത് മീറ്ററിലധികം ഉയരമുള്ള രണ്ട് മിനാരങ്ങള്‍ ബസിന് മേലേക്ക് പതിച്ചു. ഭീമന്‍ കോണ്‍ഗ്രീറ്റ് സ്ലാബടക്കം ബസിന് മേലെ തകര്‍ന്ന് വീണു. അഗ്‌നി ശമന സേനയുടെ നേതൃത്വത്തില്‍ രണ്ട് ജെ സി ബികളടക്കം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top