തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാരും ജനങ്ങളും രംഗത്തിറങ്ങിയട്ടും കേരളത്തിലെ വിദ്യാലയങ്ങളില്‍ ലഹരി നുരയുന്നു, ജില്ലയിലെ പ്രശസ്തമായ വിദ്യാലയത്തിലെ ബസില്‍ കഞ്ചാവ് പൊതികള്‍ വില്‍പ്പനക്കായി തയ്യാറാക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ ലഹരി മാഫിയയുടെ പിടിയിലായ വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള ആശങ്കയിലാണ് രക്ഷിതാക്കള്‍. തൃശൂര്‍ ജില്ലയിലെ മാള ഗ്രേസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ബസില്‍ ഡ്രൈവര്‍ കഞ്ചാവ് പൊതികള്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്ന ദൃശ്യങ്ങളാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിടുന്നത്.
ദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ച ഉടനെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് എക്‌സക്ലൂസിവ് വീഡിയോ പുറത്ത് വിടുന്നത്. ജില്ലയിലെ ഫൈവ്സ്റ്റാര്‍ വിദ്യാലയമായ മാളയിലെ ഗ്രേസ് ഇന്റര്‍ നാഷണലിലെ ഡ്രൈവറായ കൊടുങ്ങല്ലൂര്‍ സ്വദേശി ഷാജിയെ മാള സി ഐ കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്കായി കഞ്ചാവ് പൊതികള്‍ വില്‍പ്പന നടത്തുന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയ ആളുടെ വീട്ടിലും ശൃംഗപുരത്തെ ഷാജിയുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. സ്‌കൂള്‍ ബസില്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി തയ്യാറാക്കുന്ന ദശ്യങ്ങള്‍ പല മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെങ്കിലും എല്ലാ മാധ്യമങ്ങളും സ്‌കൂള്‍ മാനേജ്‌മെന്റെിനെ രക്ഷിക്കാന്‍ ദശ്യങ്ങള്‍ മുക്കുക്കയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം അപകടകരമായ തോതില്‍ വര്‍ധിച്ചതോടെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. സേഫ് ക്യാംപസ് പദ്ധഥിയുള്‍പ്പെടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ലഹരി മാഫിയയെ തടയാന്‍ പോലിസിനായിട്ടില്ലെന്നാണ് ഈ സംഭവവും തെളിയിക്കുന്നത്.