പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുന്നോക്ക ജാതിക്കാരായ നായർ സമുദായത്തിന്റെ വോട്ടുകൾ കിട്ടില്ല എന്ന് സൂചന . പാലക്കാട് ഒരുപാട് മുന്നോക്ക -നായർ നമ്പ്യുരി വോട്ടുകൾ ഉണ്ട് .അവ നിർണായകവും ആണ് ഈ ഉപതിരഞ്ഞെടുപ്പിൽ .
എന്നാൽ നായർ എന്ന് അവകാശപ്പെടുന്ന രാഹുൽ നായർ സാമുദായിക നേതാവ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണുകയോ പിന്തുണ തേടുകയോ ചെയ്തിട്ടില്ല എന്നാണ് പരക്കെ ആക്ഷേപം . അതിനാൽ തന്നെ കരയോഗം വോട്ടുകൾ രാഹുലിന് കിട്ടില്ല എന്നാണു ആരോപണം .
എന്നാൽ രാഹുൽ പരസ്യമായി കാണാൻ പോയില്ല എങ്കിലും സുകുമാരൻ നായരെ കണ്ട് പിന്തുണ തേടിയിട്ടുണ്ട് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത് .എന്നാൽ മറിച്ച് രാഹുൽ നായർ സമുദായത്തിൽ പെട്ട ആൾ അല്ല അതിനാൽ ആണ് സുകുമാരൻ നായരെ കാണാൻ പോകാഞ്ഞത് എന്നും സംസാരം ഉണ്ട് .
എന്തായാലും നായർ വോട്ടുകൾ കിട്ടിയില്ല എങ്കിൽ രാഹുൽ പാലക്കാട് എട്ടു നിലയിൽ പൊട്ടും എന്ന് തന്നെയാണ് പൊതുവെ ഉള്ള വിലയിരുത്തൽ.