പാലക്കാട് വിജയത്തിൻറെ ക്രെഡിറ്റ് യുഡിഎഫിനാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം. മുഖ്യമന്ത്രി പറഞ്ഞ വർത്തമാനങ്ങൾ എല്ലാം എൽ.ഡി.എഫിനെ തിരിച്ചടിച്ചു. പാണക്കാട് തങ്ങൾക്കെതിരെ പറഞ്ഞതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുഖ്യമന്ത്രിയുടേത് ജനങ്ങളെ മനസിലാക്കത്ത പ്രസ്താവനകളാണ്.
പത്രപരസ്യവും ഗുണം ചെയ്തില്ലെന്നും സന്ദീപ് വാര്യർ വന്നത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നഗരസഭയിൽ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അതേസമയം പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.