കൊച്ചി: സി.എയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേല്‍ ഷാജി(18)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. ഹോസ്റ്റലില്‍ താമസിച്ചിരുന്ന മിഷേല്‍ ഞായറാഴ്ച വൈകുന്നേരം പള്ളിയില്‍ പോകുകയാണെന്നു പറഞ്ഞ് ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയതായിരുന്നു
ഞായറാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. അന്വേഷണം നടന്നു വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മുളക്കുളം കാര്മേല്ക്കുന്ന് പള്ളിയില്‍ സംസ്കരിച്ചു. സൈലമ്മയാണ് മിഷേലിന്റെ മാതാവ്. സഹോദരന് മൈക്കിള്‍ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.