
കല്‍പറ്റ: എന്‍.ഡി.എയില്‍ ചേരുന്ന സമയത്ത് തന്ന വാഗ്ദാനങ്ങളോന്നും ബിജെപി പാലിച്ചിട്ടില്ലെന്ന് സി.കെ ജാനു. ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ചാണ് സി.കെ. ജാനു എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്ന് മത്സരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബി.ജെ.പി പാലിച്ചിട്ടില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ. ജാനു പറഞ്ഞു. പറഞ്ഞ വാക്ക് പാലിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ബി.ജെ.പി പറഞ്ഞുപറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബി.ജെ.പിയുടേതില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. പാര്‍ട്ടി എന്ന നിലയിലും നിലപാടുകളിലും രാഷ്ട്രീയ ചിന്തകളിലുമൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടാണുള്ളത്. എന്‍.ഡി.എയുടെ ഭാഗമായി ഞങ്ങള്‍ ഒന്നിച്ചുപോകുന്നുവെന്നു മാത്രം. ഗോത്രമഹാസഭ ഒറ്റക്കാണ് ഭൂസമരം നടത്തുന്നത്. അതിനിയും തുടരും. ഞങ്ങളുമായി സഹകരിക്കാന്‍ പറ്റുന്നവരെ സഹകരിപ്പിക്കും. ബി.ജെ.പി ഭൂസമരങ്ങള്‍ ഏറ്റെടുക്കുന്നത് എനിക്കറിയില്ല. ഞങ്ങളുമായി അതേക്കുറിച്ച് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിലൊന്നും ബി.ജെ.പി ആദിവാസിസമരം ഏറ്റെടുത്തിട്ടില്‌ളെന്നും ജാനു പറഞ്ഞു.