പാകിസ്ഥാനിൽ നിന്നും ഹിന്ദുക്കൾ ഇന്ത്യയിലേക്ക്…!! സുരക്ഷാ വിഭാഗത്തിന് തലവേദയുണ്ടാക്കി പാലായനം; എത്തുന്നത് വിനോദ സഞ്ചാരികളെപ്പോലെ

പൗരത്വ നിയമ ഭേദഗതി നടപ്പിലായാൽ രാജ്യത്തിന് ചെറുതല്ലാത്ത തിരിച്ചടികളാകും ലഭിക്കുകയെന്നാണ് പുറത്തുവരുന്ന സൂചന. 2014 ഡിസംബർ 31നോ അതിന് മുമ്പോ ഇന്ത്യയിൽ എത്തിയവരെ അനധികൃത കുടിയേറ്റക്കാരായി കാണുന്നതിൽ നിന്നും ഒഴിവാക്കുകയും അവർക്ക് പൗരത്വം ലഭിക്കുന്നതിന് അധികാരം നൽകുകയും ചെയ്യുന്നതാണ് നിയമം. മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ പൗരത്വം ലഭിക്കുകയുള്ളൂ. അതിൽ മുസ്ലീങ്ങൾക്ക് ലഭിക്കുകയുമില്ല എന്നതാണ് നിയമത്തിൻ്റെ കാതൽ.

നിയമം പ്രാബല്യത്തിൽ ആയതുമുതൽ പാകിസ്ഥാനിൽ നിന്നും ഹിന്ദുക്കൾ ഇന്ത്യയിലേയ്ക്ക് എത്താൻ ശ്രമം നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.  പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്കെത്തിയ ഇരുന്നൂറോളം ഹിന്ദു മതവിഭാഗത്തിൽ പെട്ട പാകിസ്ഥാൻകാർ ഇപ്പോൾ ഇന്ത്യൻ സുരക്ഷാ വിഭാഗത്തിന്റെയും അധികാരികളുടെയും ആശങ്കയേറ്റുകയാണ്. ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളുടെ സകല സമ്പാദ്യവും ചുമലുകളിലേറ്റി കാൽനടയായാണ് ഇവർ അട്ടാരി-വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തിച്ചേർന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതി പാസായ സാഹചര്യത്തിൽ ഇവർ ഇന്ത്യൻ പൗരത്വം തേടിയാണോ ഇന്ത്യയിലേക്ക് എത്തിയതെന്നാണ് അധികാരികൾ സംശയിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെയാണ് ഇവർ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങിയത്. ഇന്ത്യയിലേക്ക് എത്തിച്ചേർന്ന ഇവർ പൗരത്വം ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ അധികാരികൾക്ക് യാതൊരു തീർച്ചയുമില്ല. ഇക്കാര്യത്തെക്കുറിച്ച് യാതൊന്നും ഇവർ തുറന്നുപറഞ്ഞിട്ടില്ലെന്നതും സുരക്ഷാ ഏജൻസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന കാരണങ്ങളിൽ ഒന്നാണ്. ഇവരെ ക്രമാനുഗതമായ രീതിയിൽ പാകിസ്ഥാൻ തന്നെയാണോ ഇന്ത്യയിലേക്ക് അയക്കുന്നതെന്നും സുരക്ഷാ വിഭാഗങ്ങൾ സംശയിക്കുന്നുണ്ട്.

വലിയ ലഗേജുകളും താങ്ങിയാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയതെന്ന വസ്തുതയും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത് സാധാരണ വിനോദ സഞ്ചാരികളുടെ രീതിയല്ല. സന്ദർശന വിസ വഴിയാണ് ഇവർ നിലവിൽ ഇന്ത്യയിൽ കഴിയുന്നത്. ഈ വിസകൾ കാലഹരണപ്പെട്ടാൽ മാത്രമാണ് ഇവർ ഇന്ത്യയിൽ നിന്നും പൗരത്വം ആവശ്യപ്പെടുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കുകയുള്ളൂ എന്നും സുരക്ഷാ ഏജൻസികൾ പറയുന്നു.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ചർച്ചകൾ ഇന്ത്യയിൽ ആരംഭിച്ചപ്പോൾ മുതൽ തന്നെ ഇവർ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെന്നും അധികാരികൾ സംശയിക്കുന്നുണ്ട്. സി.എ.എ ഇന്ത്യ പാസാക്കിയത് പാകിസ്ഥാനിലെ സിഖുകാരെയും ഹിന്ദുക്കളെയും ഇന്ത്യയിൽ പൗരത്വം തേടാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസിന്റെ ദേശീയ അസംബ്ലിയിലെ ഹിന്ദു അംഗം ഖീൽ ദാസ് ഖോഹിസ്ഥാനി പറയുന്നു.

Top