അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്‌സ് വൈറ്റമിന്‍, ഫോളിക് ആസിഡ് എന്നീ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന കാബേജ് നിങ്ങളുടെ ശരീരത്തിന് ഗുണം നല്‍കും. ഇത് കരള്‍ സംബന്ധമായ രോഗത്തെ പ്രതിരോധിക്കും. നെഞ്ചില്‍ കെട്ടിനില്‍ക്കുന്ന അസ്വസ്ഥകള്‍ക്കൊക്കെ പരിഹാരം കാണാന്‍ കാബേജിന് കഴിയും. പനിയെ അകറ്റാനും മികച്ച മരുന്നാണിത്.
ആധുനിക ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ക്യാന്‍സറും ഹൃദയാഘാതവും.ശരിയല്ലാത്ത ജീവിത ശൈലിയാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. ഹൃദയാഘാതത്തേയും ക്യാന്‍സറിനേയും പടിക്കുപ്പുറത്ത് നിര്‍ത്താന്‍ ഇതാ ഒരു ഒറ്റമൂലി. കാബേജാണ് ഈ മിടുക്കാന്‍. ഇത് സ്‌ഥിരമായി കഴിച്ചാല്‍ ക്യാന്‍സറിനേയും ഹൃദയാഘാതത്തെയും ഒഴിവാക്കാന്‍ കഴിയുമെന്ന് പഠനം.
ഇതുമാത്രമല്ല ഇനിയുമുണ്ട് ഗുണങ്ങള്‍.
1, എന്നും കാബേജ് കഴിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
2, എന്നും പ്രഭാത ഭക്ഷണത്തോടൊപ്പം കാബേജ് ഉപ്പിട്ടു വേവിച്ച് കഴിച്ചാല്‍ എല്ലാത്തരത്തിലും ഹൃദയപ്രശ്‌നങ്ങളും ശമിക്കും.
3, ദഹനപ്രക്രീയ സുഖമമാക്കാന്‍ സ്‌ഥിരമായി കാബേജ് കഴിച്ചാല്‍ മതി.
4, എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനു സഹായിക്കും.
5, വാത സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു കാബേജ് നല്ല മരുന്നാണ്.
6, സ്‌ഥിരമായി ചുവന്ന കാബേജ് കഴിച്ചാല്‍ മറവിരോഗം ഒഴിവാക്കാം.
7, ആള്‍സറിനെ പ്രതിരോധിക്കാന്‍ കാബേജിന് കഴിയും.
ഗര്‍ഭകാലത്ത് കാബേജ് കഴിയ്ക്കാമോ ?
ക്യാബേജില്‍ കൊഴുപ്പു തീരെക്കുറവാണ്. നാരുകള്‍ ധാരാളവും. ഇതുരണ്ടും ഗര്‍ഭകാലത്തെ തടി അമിതമാകാതിരിയ്ക്കാന്‍ സഹായിക്കും.ഗര്‍ഭകാല പ്രമേഹം തടയാന്‍ ക്യാബേജ് ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുന്നതു തന്നെ കാരണം.ഗര്‍ഭകാലത്ത് ശരീരത്തില്‍, പ്രത്യേകിച്ചു കാലുകളില്‍ നീര് പതിവാണ്. ക്യാബേജ് ഇലകള്‍ നീരുള്ള ഭാഗങ്ങളില്‍ പൊതിഞ്ഞു വയ്ക്കുന്നത് നീരു കുറയാന്‍ സഹായിക്കും.
ക്യാന്‍സര്‍ തടയാന്‍ ക്യാബേജ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ആന്തോസയാനിനുകളാണ് ഇതിന് സഹായിക്കുന്നത്.
കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ പ്രത്യേകിച്ച്. കാരണം അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ നേരിട്ട് കുഞ്ഞിനെയാണ് ബാധിയ്ക്കുക.ഗര്‍ഭകാലത്ത് ഇലക്കറികള്‍ വളരെ പ്രധാനമാണ്. കാരണം കുഞ്ഞിന്റ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഫോളിക് ആസിഡ് ഇലക്കറികളില്‍ ധാരളമുണ്ട്.
ഇലക്കറികളില്‍ പെട്ട ക്യാബേജ് ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഒന്നുതന്നെയാണ് ക്യാബേജ് ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണെന്നു തന്നെ വേണം പറയാന്‍. എന്നാലിത് കെമിക്കലുകള്‍ മാറ്റിയതാണെന്നുറപ്പു വരുത്തേണ്ടത് പ്രധാനം.
ഗര്‍ഭകാലത്ത് ക്യാബേജ് കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് മലബന്ധമുണ്ടാകുന്നത് സാധാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ക്യാബേജ്. ഇതിലെ നാരുകള്‍ നല്ല ദഹനത്തിന് സഹായിക്കും.ഫോളിക് ആസിഡ് അടങ്ങിയ ഇത് കുഞ്ഞിന്റ ഡിഎന്‍എ വളര്‍ച്ചയ്ക്കു പ്രധാനമാണ്.