കാറ്ററിങ് ട്രോളി വഴി എയര്‍ ഇന്ത്യവിമാനത്തില്‍ കഞ്ചാവ് കടത്തിയ മലയാളിയായ ഉദ്യോഗസ്ഥന്‍ പിടിയില്‍.
ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് മലയാളിയായ ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ പിടിയിലായത്. രണ്ടര കിലോ കഞ്ചാവാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
വിമാനത്തിലൂടെ നിരവധി നാളുകളായി ഇത്തരത്തില്‍ കഞ്ചാവ് കടത്തപ്പെടുന്നുണ്ട് എന്ന് ദില്ലി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
ഇത് പ്രകാരം ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മലയാളി ഉദ്യോഗസ്ഥന്‍ പിടിയിലായിരിക്കുന്നത്.
കഴിഞ്ഞ മാസം 19നാണ് ദുബായ്- ദില്ലി വിമാനത്തില്‍ നിന്നും കഞ്ചാവ് പിടി
കൂടിയത്. ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് ക്യാബിന്‍ ക്രൂ ജീവനക്കാരന്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഇയാളെ കൂടാതെ മറ്റേതെങ്കിലും ഏജന്റ് സംഭവത്തിന് പിറകിലുണ്ടോ, കഞ്ചാവ് എത്തുന്നത് എവിടെ നിന്നാണ് തുടങ്ങിയ കാര്യങ്ങള്‍ കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
പിടിയിലായ ആളെ കൂടാതെ മറ്റ് ചില എയര്‍ ഇന്ത്യ ജീവനക്കാരും കഞ്ചാവ് കടത്തലിന്റെ ഭാഗമായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.