ന്യൂഡല്‍ഹി:പിണറായി സര്‍ക്കാരിനും നിയമോപഡേശകര്ക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍
രംഗത്തു വന്നു.കേരളത്തിലെ മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ട എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടി നല്കുന്ന ഉത്തരവുമായി കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാഥൂര്രംഗത്തു വന്നിരിക്കുന്നത് . മന്ത്രിസഭാ തീരുമാനങ്ങള്‍ മാത്രമല്ല, മന്ത്രിസഭയുടെ അജണ്ടയും വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനറുടെ ഉത്തരവ്. മന്ത്രിസഭായോഗ തീരുമാനത്തിനായി ഒരു വിവരാവകാശ പ്രവര്‍ത്തകന്റെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ടാണ് കമ്മീഷണറുടെ ഉത്തരവ്.
മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന കേരള മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം.പോളിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിച്ച സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര കമ്മീഷണറുടെ ഉത്തരവിന് പ്രാധാന്യമേറുന്നത്