
തിരുവനന്തപുരം :താനടക്കമുള്ള മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചു.തീരുമാനം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലുണ്ടായി .സ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 48മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം അറിയിച്ചത്.
തീരുമാനം മുഴുവന്‍മന്ത്രിമാരും അംഗീകരിക്കുകായിരുന്നു.
സംസ്ഥാനത്തെ റോഡ് പരിപാലനം കാര്യക്ഷമമാക്കാന്‍ പുതിയ റോഡ് നയരേഖ രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.സപ്‌ളൈകോ എംഡി സ്ഥാനത്തു നിന്നും ആശാ തോമസിനെ മാറ്റി പകരം എപിഎം മുഹമ്മദ് ഹനീഷിനാണ് ചുമതല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി ഹനീഷിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. കെ. ഇളങ്കോവനാണ് കെഎസ്ഇബിയുടെ പുതിയ ചെയര്‍നമാന്‍. അഡ്വം എംകെ സക്കീറിന് പിഎസ് സി ചെയര്‍മാനാക്കാനും മന്ത്രിസഭ തീരുമാനിച്ചു