കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ഹോട്ടലിനുനേരേയുണ്ടായ ബോംബാക്രമണത്തില്‍ 16 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സിറ്റിസെന്ററിലെ അഗൗസ പ്രദേശത്തെ ഹോട്ടലിലേക്ക് മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ ബോംബെറിയുകയായിരുന്നു. വൈകിട്ട് ആറരയോടെയാണ് സംഭവം. അക്രമികള്‍ രക്ഷപ്പെട്ടു.
നിശാക്ലബ്ബ് കൂടി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റവാതില്‍ മാത്രമുള്ള ഹോട്ടലില്‍ പുകനിറഞ്ഞതോടെ ജനം രക്ഷപ്പെടാനാവാതെ കുടുങ്ങി. പുക ശ്വസിച്ചും തീപൊള്ളലേറ്റുമാണ് കൂടുതല്‍പേരും മരിച്ചത്.
ക്ലൂബ്ബിലെയും ഹോട്ടലിലെയും ജീവനക്കാരും ജനങ്ങളും തമ്മില്‍! തര്‍ക്കമുണ്ടായിരുന്നതായി ഈജിപ്ത് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.ഹോട്ടലിനകത്ത് ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
അടിക്കടി ഭീകരാക്രമണമുണ്ടാവുന്ന നഗരങ്ങളിലൊന്നാണ് കെയ്‌റോ