സ്വന്തം ലേഖകൻ
കൊച്ചി: മലയാള ദിനപത്രങ്ങൾ പണം ഈടാക്കി നൽകുന്ന കലണ്ടറുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. നവംബറിൽ ആരാലും ആവശ്യപ്പെടാതെ സ്യയം വീടുകളിൽ കലണ്ടർ എത്തിച്ചു നൽകുന്ന മാധ്യമങ്ങളുടെ രീതിയ്‌ക്കെതിരെയാണ് സോഷ്യൽ മീഡിയ വ്യാപക പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു വർഷം മുഴുവൻ പണം നൽകി വാങ്ങുന്ന പത്രത്തിന്റെ ഉപ ഉത്പന്നമായ കലണ്ടർ സൗജന്യമായി നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഈ നന്ദി കേടിനെതിരെ പ്രതികരിക്കൂ…
നവംബർ മാസം വരാൻ പോകുന്നു. ഒന്നാം തിയതി തന്നെ നമ്മൾ ആവശ്യപ്പെടാതെ അവനെത്തും, നമ്മുടെ വീട്ടിലേക്ക് 2017 ലെ കലണ്ടർ. നമുക്ക് ഒഴിവാക്കാനാവാത്ത ഒന്ന്.
ചുള്ളിക്കാട് പറഞ്ഞതുപോലെ ‘സുഖജീവിതത്തിന്റെ ദൂഷ്‌കരപദപ്രശ്‌നം.”
നമ്മുടെ ചുവരുകളിൽ വർഷം മുഴുവനും തൂങ്ങിയാടുന്ന പത്രകലണ്ടർ ഒരു കടുത്ത നന്ദികേടിന്റെ പ്രതീകമല്ലേ..? പ്രതികരിക്കാൻ കഴിവില്ലാത്ത വായനക്കാരന്റെ മുഖത്തു നോക്കിയുള്ള പത്രമുതലാളിമാരുടെ പച്ചപ്പരിഹാസമല്ലേ ഈ കലണ്ടർ…?
ഒന്ന് ചിന്തിക്കൂ..!
ഒരു തുണിക്കടയിലോ മറ്റോ ചെന്ന് 50 രൂപയ്ക് പാർച്ചെയ്‌സ് ചെയ്താൽ അവർ നമുക്ക് സൗജന്യമായി തരും ഒരു കലണ്ടർ . എന്നാൽ ഒരു വർഷം 2300 രൂപയോളം (കൃത്യമായി പറഞ്ഞാൽ 190 X 12 = 2280. ) വായനക്കാരൻ കൊടുക്കുന്ന ഒരു സ്ഥാപനത്തിന് അതിന്റെ ഉപഭോക്താവിനോട് യാതൊരു വിധ കടപ്പാടുo ഇല്ലേ..? 365ദിവസവും തന്റെ ഉൽപന്നം വാങ്ങിക്കന്ന ഉപഭോക്താവിനു് വെറും 20 രൂപ വിലയുള്ള (വില അവർ തീരുമാനിച്ചതാണ് ) കലണ്ടർ സൗജന്യമായി കൊടുക്കാനുള്ള സൻമനസ്സില്ല..! വരിസംഖ്യ കൊടുക്കുന്നവനേക്കാൾ പരസ്യം കൊടുക്കുന്നവന്റെ താൽപര്യമനസരിച്ചും ഉടമയു ടെ രാഷ്ട്രീയ ചായ് വിനനുസരിച്ചുമാണ് വാർത്തകൾ കൊടുക്കുന്നത്. തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ എന്തു തോന്ന്യാസവും ഒളിപ്പിക്കും. ഇതൊക്കെ വായനക്കാരന് സഹിക്കാനേ കഴിയൂ… ഓരോ പ്രാവശ്യവും അവർ കൂട്ടിക്കൊണ്ടിരിക്കുന്ന വരിസംഖ്യ കൊടുക്കാൻ നാം നിർബന്ധിതരാകുന്നു താനും.
വർഷങ്ങളായി മനുഷ്യാവകാശത്തിന്റെ കാവലാളുകളെന്ന് സ്വയം വിശേഷി പ്പിക്കന്ന പത്രങ്ങൾ അവരുടെ ഉപഭോക്താക്കളോട് നടത്തുന്ന ഈ കടുത്ത നന്ദികേട് ഇനിയും വച്ചു പൊറുപ്പിക്കണോ..?
ഒരു നിസ്സാരമായ കലണ്ടർ സൗജന്യമായി തന്നാലെന്താണ്..? അതിലൂടെ അവരുടെ പരസ്യവും 365 ദിവസവും നമ്മുടെ ചുവരിലൂടെ തൂങ്ങുന്നതല്ലേ…?
വായനക്കാരായ നമുക്ക് പ്രതികരിക്കാൻ ഇത്രയും നാൾ ഒരു വേദിയുണ്ടായിരുന്നില്ല. ദൃശ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം പറയാൻ കഴിയില്ല. കലണ്ടറുകളുടെ പരസ്യം അവർക്കും കിട്ടുന്നതാണ്. ഇനി നമുക്ക് ഒരേ ഒരു വഴിയേ ഉള്ളൂ… നമ്മുടേതായ വഴി. നമുക്ക് ഈ നന്ദികേടി നോട് ശക്തമായി പ്രതികരിക്കാo . ഇനി മുതൽ നമ്മളാരും ഒരു പത്രത്തിന്റേയും കലണ്ടർ വാങ്ങുന്നില്ല. കുറച്ചു കൂടി നല്ല പേപ്പറിൽ അടിക്കുന്ന സർക്കാർ കലണ്ടർ H&C യിൽ കിട്ടും.
KSFE പോലുള്ള സ്ഥാപനങ്ങൾ സൗജന്യമായി തരുന്ന കലണ്ടർ വാങ്ങാം. അതുമല്ലെങ്കിൽ മിക്ക കടകളിൽ നിന്നും നല്ല കലണ്ടറുകൾ ലഭിക്കും.. കേരളത്തിലെ മുഴുവൻ വായനക്കാർക്കും ഫ്രീയായി കലണ്ടർ കൊടുക്കാൻ പാവം മുതലാളിക്കാവുമോ എന്ന് ചിന്തിക്കാൻ വരട്ടെ. 10 സെക്കന്റിന് പതിനായിരത്തിലധികം രൂപ ചിലവുള്ള കലണ്ടർ പരസ്യ ങ്ങൾക്ക് കൊടുക്കുന്ന കാശ് ധാരാളം മതി.
ഈ പറഞ്ഞതിൽ സത്യമുണ്ട് എന്നു തോന്നുന്നുവെങ്കിൽ നാളെത്തന്നെ പത്രഏജന്റിനോടു പറഞ്ഞേക്കുക. പത്രക്കലണ്ടർ വേണ്ട എന്ന്. അല്ലെങ്കിൽ നവംബർ ഒന്നാം തിയതി തന്നെ ആ മാരണം നമ്മുടെ വീട്ടിലെത്തും. അനുവാദമില്ലാതെ കൊണ്ടു വന്നിട്ടാൽ തിരിച്ചു കൊടുത്തു വിടുക.. ഇപ്പോൾത്തന്നെ ഈ സന്ദേശം നിങ്ങളുടെ എല്ലാ സുഹ്രുത്തുക്കൾക്കും ഫോർവേഡ് ചെയ്യൂ.. ഇതൊന്നും ഉപയോഗിക്കാത്ത പത്തു പേരോടെങ്കിലും ഇക്കാര്യം പറയു. നമുക്ക് നടത്താം ഒരു നിശ്ശബ്ദ വിപ്ലവം വാട്‌സാപ്പിലൂടെ . ഒന്ന് ഒത്തു പിടിക്കാം . 2017 ലെ കലണ്ടർ സൗജന്യമായി വീട്ടിലെത്തും. (കുറ്റം മാത്രം പറയരുതല്ലോ. കേരള കൗമുദി കുറച്ചു വർഷങ്ങൾക്കു മുമ്പ് കലണ്ടർ വായനക്കാർക്ക് സൗജന്യമായി നൽകിയിരുന്നു.). മനുഷ്യാവകാശ സംരക്ഷകരെന്ന് വീമ്പു പറയുന്ന പത്രങ്ങളുടെ നന്ദികേടിനോട് ഇത്ര യുംനാൾ പ്രതികരിക്കാൻ കഴിയാതിരുന്ന വായനക്കാർ ശക്തമായി പ്രതികരിക്കാൻ തുടങ്ങുന്നു.
എന്റെ വീട്ടിൽ ഇനി ഒരു പത്രക്കലണ്ടറും വേണ്ട. 2300 രൂപ കൊടുക്കുന്ന വന്റെ നേരെ കൊഞ്ഞനം കുത്തുന്ന പത്രമുതലാളിയുടെ കലണ്ടർ വേണ്ടേ വേണ്ട.