പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ വീട്ടില്‍ പൂട്ടിയിട്ടു; ഒടുവില്‍ കാമുകനൊപ്പം വീടുവിടാന്‍ വിവാഹ ദിവസം തിരഞ്ഞെടുക്കേണ്ടി വന്നു.. കോഴിക്കോട്ടെ പെണ്‍കുട്ടിക്ക് പറയാനുള്ളത്

കോഴിക്കോട്: വിവാഹ ദിവസം കാമുകനുമൊത്ത് വീടുവിട്ട് പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമാകുമ്പോള്‍ താനെന്തുകൊണ്ട് വിവാഹ ദിവസം തന്നെ തിരഞ്ഞെടുക്കേണ്ടിവന്നു എന്ന് വിശദീകരിക്കുകയാണ് പെണ്‍കുട്ടി. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയെ നാട്ടുകാരുടെ സഹായത്താലാണ് കല്ല്യാണത്തിന് സാമ്പത്തീകം ഒരുക്കിയത് അത് കൊണ്ട് തന്നെ പെണ്‍കുട്ടിക്കെതിരെ നാട്ടുകാരുടെ രോഷവും ശക്തമായിരുന്നു.വരനും കുടുംബവും വിവാഹ പന്തലില്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വധു കാമുകനൊപ്പം സ്ഥലംവിടുകയായിരുന്നു.

എന്നാല്‍, വീട്ടുകാര്‍ തടങ്കലില്‍ വച്ചതു കൊണ്ടാണ് താന്‍ കല്യാണദിവസം തന്നെ തെരഞ്ഞെടുത്തതെന്ന് പെണ്‍കുട്ടി പറയുന്നു. കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാര്‍ പൂട്ടിയിട്ടതു കൊണ്ടാണ് വിവാഹത്തിനു തൊട്ടുമുമ്പ് വീടുവിടേണ്ടി വന്നത്. സുഹൃത്തുക്കളാണ് തന്നെ സഹായിച്ചത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോടു പറഞ്ഞു. പയ്യോളി സ്‌റ്റേഷനില്‍ ഹാജരായ ഇരുവരെയും കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് ഇരുവരോടും കാര്യങ്ങള്‍ ചോദിച്ചിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി ഇരുവരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കോടതി ഇരുവരെയും ഒന്നിച്ചു ജീവിക്കാന്‍ അനുവദിച്ചു. കാമുകനൊപ്പം ഇറങ്ങിപ്പോരുമ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കി. കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹസല്‍ക്കാരത്തിനിടെ കാവുംവട്ടത്തെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി കാമുകനൊപ്പം പോയത്. വിവാഹ സല്‍ക്കാരത്തിനെത്തിയ കോളജിലെ കൂട്ടുകാരനൊപ്പം ഫോട്ടോയെടുക്കാന്‍ എന്നു പറഞ്ഞ് വീടിനടുത്തുള്ള റോഡിലേക്ക് പോകുകയും തുടര്‍ന്ന് അവിടെ കാത്തുനിന്നിരുന്ന കാമുകന്റെ ബൈക്കില്‍ വിവാഹവേഷത്തില്‍ പെണ്‍കുട്ടി കയറിപ്പോകുകയും ആയിരുന്നു. നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

പെണ്‍കുട്ടി കാമുകനൊപ്പം പോയതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകി. നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുവരും പയ്യോളി സ്‌റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് കൊയിലാണ്ടി സിഐ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും, വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് മാതാപിതാക്കള്‍ നടത്താനൊരുങ്ങിയത്. അതുകൊണ്ട് തന്നെ ഈ ഒളിച്ചോട്ടം നാട്ടുകാരും കാര്യമായെടുത്തു. പൊലീസ് സ്‌റ്റേഷന്‍ ഉപരോധം പോലും നടന്നു.

ദില്‍ഷാനയും യുവാവും കുറേകാലമായി പ്രണയത്തിലായിരുന്നുവെന്നു. ഇതേ തുടര്‍ന്നാണ് ദില്‍ഷാനെയെ വീ്ട്ടുകാര്‍ പൂട്ടിയിട്ടത്. ഇതാണ് ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണസൂചന.

Top