ന്യൂഡല്‍ഹി: കോള്‍ മുറിഞ്ഞു പോയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ നിര്‍ദേശം മൊബൈല്‍ നിരക്കില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെന്ന് ടെലികോം കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കോള്‍ മുറിഞ്ഞു പോകുന്ന സന്ദര്‍ഭങ്ങള്‍ നെറ്റ് വര്‍ക്കില്‍ ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു. രാജ്യത്തെ പകുതി മൊബൈല്‍ ഉപഭോക്താക്കള്‍ക്കു കോള്‍ മുറിഞ്ഞു പോയാല്‍ ഒരു ദിവസം 150 കോടി രപ വരെ കമ്പനികള്‍ പിഴ നല്‍കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റ്‌ഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു.
കോള്‍ മുറിഞ്ഞു പോകാതെയുള്ള സെല്ലുലാര്‍ മൊബൈല്‍ നെറ്റ്!വര്‍ക്ക് സാധ്യമല്ലെന്നും ടെലികോം കമ്പനികള്‍ ട്രായിക്ക് അയച്ച കത്തില്‍ പറയുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 29 ന് ട്രായ് മൊബൈല്‍ സേവന ദാതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.