കോളജ് ക്യാംപസിൽ കത്തിയുമായി കോൺഗ്രസ് നേതാവ്; കോളജ് പ്രിൻസിപ്പളിനു നേരെ അസഭ്യ വർഷം; ആക്രമണം മകൾ നൽകിയ പരാതിയിൽ കേസെടുത്തില്ലെന്ന ആരോപിച്ച്

സ്വന്തം ലേഖകൻ

കോട്ടയം: കോളജ് ക്യാംപസിനുള്ളിൽ കയറി വിദ്യാർഥികൾക്കും പ്രിൻസിപ്പളിനും നേരെ കത്തി വീശി കോൺഗ്രസ് നേതാവിന്റെ ഗുണ്ടായിസം. കോട്ടയം ബസേലിയസ് കോളജ് ക്യാംപസിനുള്ളിൽ കയറി കത്തിവീശിയാണ് സംസ്ഥാന സഹകരണബാങ്ക് പരീക്ഷാ കൺട്രോൾ ബോർഡ് ചെയർമാൻ കുഞ്ഞ് ഇല്ലംപിള്ളി ആ്ക്രമണം അഴിച്ചു വിട്ടത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബന്ധുവായ ഇയാൾ കോളജ് പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

kunju1ആക്രമണത്തെ ചെറുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ കത്തിവീശി വധഭീഷണി മുഴക്കുകയും ചെയ്തു. മകൾക്ക് അനുകൂലമായി നിലപാട് എടുക്കണമെന്ന ഇല്ലംപിള്ളിയുടെ ആവശ്യത്തോട് എതിർത്തതിനാണ് കത്തിവീശി ഇല്ലംപിള്ളി കോളജിൽ ഗുണ്ടായിസം കാണിച്ചത്.

kunju

ഏതാനും വിദ്യാർത്ഥികൾ മോശമായി സംസാരിച്ചതായും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞ് ഇല്ലംപിള്ളിയുടെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയായ മകൾ കോളജ് പ്രിൻസിപ്പാൾ അലക്‌സാണ്ടർ വി ജോർജിന് പരാതി നൽകിയിരുന്നു. ഈമാസം 1ന് ലഭിച്ച പരാതി അന്നുതന്നെ പൊലീസിൽ അറിയിച്ച പ്രിൻസിപ്പാൾ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇല്ലംപിള്ളി കോളജിലെത്തിയത്. മകൾക്കനുകൂലമായി നിലപാടെടുക്കണമെന്ന ഇല്ലംപിള്ളിയുടെ നീക്കത്തിന് വഴങ്ങണമെന്ന ആവശ്യം നിരാകരിച്ച പ്രിൻസിപ്പാളിനെ കയ്യേറ്റം ചെയ്ത് അസഭ്യം ചൊരിയുകയായിരുന്നു.

ബഹളം കേട്ട് എത്തിയ ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ ഇല്ലംപിള്ളിയെ മുറിയിൽ നിന്ന് ഇറക്കിവിട്ടു.
കോളജിന്റെ മുറ്റത്തെത്തിയ ഇല്ലംപിള്ളി പ്രിൻസിപ്പാളിന്റെ പേരു പറഞ്ഞ് അസഭ്യം പറച്ചിൽ തുടരുന്നതിനിടെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. ഇതോടെ പേപ്പറിൽ പൊതിഞ്ഞുകൊണ്ടുവന്ന കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ വീശി. മുഖ്യമന്ത്രിയുടെ ബന്ധുവായതിനാൽ തന്നെ ആരും ഒരു ചുക്കും ചെയ്യില്ലെന്നും തന്നെ തൊട്ടാൽ കൊല്ലുമെന്നും വിദ്യാർത്ഥികളോട് ഇയാൾ ഭീഷണി മുഴക്കി. കൂടുതൽ വിദ്യാർത്ഥികൾ സംഭവമറിഞ്ഞെത്തിയതോടെ കോൺഗ്രസ് അനുകൂലികളായ ചിലർ ഇടപെട്ട് കുഞ്ഞ് ഇല്ലംപിള്ളിയെ ഓട്ടോറിക്ഷയിൽകയറ്റി അയക്കുകയായിരുന്നു.

ഈ ദൃശ്യങ്ങൾ കോളജിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രിൻസിപ്പാൾ അലക്‌സാണ്ടർ വി ജോർജ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. കോട്ടയം ക്രൈംബ്രാഞ്ച് എസ്‌ഐയെ ആക്രമിച്ച സംഭവത്തിൽ കുഞ്ഞ് ഇല്ലംപിള്ളിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബന്ധുവാണെന്ന ബലത്തിൽ ഇയാൾ ഭരണസംവിധാനത്തെ സ്വാധീനിച്ച് കേസ് ഇല്ലാതാക്കി. തുടർന്നാണ് സംസ്ഥാന സഹകരണബാങ്ക് പരീക്ഷാ കൺട്രോൾ ബോർഡ് ചെയർമാനായത്.

Top