ക്യന്‍സറിന് വേണ്ടത് ശരിയായ ചികിത്സ; ലോകത്താരും പ്രാര്‍ത്ഥന കൊണ്ട് ഇത് മാറ്റിയിട്ടില്ലെന്ന് ഇന്നസെന്റ്

മലപ്പുറം: പ്രാര്‍ത്ഥന കൊണ്ട് മാത്രം ലോകത്ത് ആരുടെയും കാന്‍സര്‍ രോഗം മാറിയിട്ടില്ലെന്നും അതിന് ശരിയായ ചികിത്സ വേണമെന്നും നടന്‍ ഇന്നസെന്റ് പറഞ്ഞു. വ്യാജ ചികിത്സകള്‍ മൂലം പലരുടെയും രോഗം മുര്‍ച്ഛിക്കുന്നതായി കണ്ടിട്ടുണ്ട്. പരപ്പനങ്ങാടിയില്‍ വീട് സമര്‍പ്പണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തില്‍ ക്യാന്‍സറിനെതിരെ പലരും പ്രകൃതി ചികിത്സ എന്ന പേരില്‍ ചില ചെടികളും ഫലമൂലാധികളും ഉപയോഗിച്ച് ചികിത്സിക്കുകയും അതിനെ പ്രമുഖ വ്യക്തികളും താരങ്ങളുള്‍പ്പെടെ ഉള്ളവര്‍ പിന്‍താങ്ങുന്ന ഒരവസ്ഥയും ഉണ്ട്. അവിടെയാണ് ഇന്നസെന്റിന്റെ ഈ പരാമര്‍ശം വ്യത്യസ്ഥമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വന്തം ജീവിതാനുഭവത്തെ സാക്ഷ്യപ്പെടുത്തിയായിരുന്നു കാന്‍സര്‍ രോഗത്തെക്കുറിച്ചുളള ഇന്നസെന്റിന്റെ പ്രതികരണം. എംപി എന്ന നിലയില്‍ മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനാണ് താന്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും അര്‍ബുദ രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമായി വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായും അദ്ദേഹം പറഞ്ഞു

Top