തിരുവനന്തപുരം:ആസിഫ് അലിയുടെ പുതിയ ചിത്രമായ കോഹിന്നൂരിലെ നായികയെ പരിഹസിച്ച് മുതിര്‍ന്ന സംവിധായകന്‍ പ്രിയനന്ദന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകന്റെ പരിഹാസം.നേരത്തെ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തിലെ നായികയായി അപര്‍ണ വിനോദ് അഭിനയിച്ചിരുന്നു. ഈ സമയത്തിന് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ ഓര്‍ത്തുകൊണ്ടാണ് പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഭിനയവും പെരുമാറ്റവും കൊണ്ട് തങ്ങളെ പൊറുതിമുട്ടിച്ചപ്പോള്‍ തന്റെ ചിത്രത്തില്‍ നിന്നും ഇറങ്ങിപോകാന്‍ വരെ അപര്‍ണയോട് പറഞ്ഞിട്ടുണ്ടെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി. ഇതുവരെ തള്ളിപ്പറയാതിരുന്നത് തന്റെ മാന്യത കൊണ്ടാണെന്നും പ്രിയനന്ദനന്‍ സ്റ്റാറ്റസില്‍ പറയുന്നു.പ്രിയനന്ദന്റെ ഞാന്‍ നിന്നോട് കൂടെയുണ്ട്’ എന്ന ചിത്രം റിലീസായത് താന്‍ മാത്രം അറിഞ്ഞുള്ളൂവെന്ന അപര്‍ണയുടെ പരാമര്‍ശമാണ് പ്രിയനന്ദനെ ചൊടിപ്പിച്ചത്. ഒരു പ്രമുഖ ചാനലിന്റെ കോമഡിഷോ പരിപാടിക്കിടെയാണ് നടിയുടെ വിവാദ പരാമര്‍ശം. ആദ്യ ചിത്രത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനാണ് നടി അക്കാര്യം പറഞ്ഞത്.
പ്രിയനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
നന്ദി അപര്‍ണ വിനോദ്
ഫ്‌ളവേഴ്‌സ് ചാനലിലെ ഷോ;……ക്ക്
ഇത്രയും വേഗം ഒരുമികച്ച നടിയായതിന്
ഈ സിനിമയുടെ റിലീസ് നീ മാത്രം അറിഞ്ഞതിന്
എത്രയോ പ്രതിഭകളുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് അവരേക്കാളൊക്കെ വലിയ
പ്രതിഭാശാലിതന്നെയെന്ന് നീ തെളിയിച്ചു
ഞാന്‍ ആരേയും സെറ്റില്‍ നിന്റെ അത്ര സഹിച്ചിട്ടുണ്ടാവില്ല
മഹാ അഭിനയ പാഠവും മികച്ച പെരുമാറ്റവും ക്കൊണ്ട് നീ ഞങ്ങളെ പൊറുതി മുട്ടിച്ചപ്പോള്‍
ഞാന്‍ നിന്നോട് സിനിമയില്‍ നിന്ന് പോകാന്‍ വരെ പറഞ്ഞതാണ്
അത്രയും മികച്ച അനുഭവം തന്നിട്ടും
മറ്റുള്ളവരുടെ മുന്നില്‍ ഇതുവരെ തള്ളി പറയാതിരുന്നത് ഞങ്ങളുടെ മാന്യതക്കൊണ്ട് മാത്രം
എന്തായാലും നീ നിന്റെ പ്രതിഭ തെളിയിച്ചു തുടങ്ങി
എല്ലാ വിധ ആശംസകളും നേരുന്നു.