ക്രൈം ഡെസ്‌ക്
ബാംഗ്ലൂർ: രാജ്യത്തെ ക്യാംപസുകളിലെയും സർവകലാശാലകളിലെയും കമിതാക്കൾക്കിടയിൽ ബന്ധം അതിരുവിടുന്നതായി റിപ്പോർ്ട്ടുകൾ. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ സാംപിൾ സർവേ ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. രാജ്യത്ത് ഗർഭഛിദ്രത്തിന് വിദേയരാകുന്നവരിൽ കൂടുതലും 20 വയസിന് താഴെയുള്ളവരെന്ന് റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ സാംപിൾ സർവേ ഓർഗനൈസേഷൻ നടത്തിയ പഠനത്തിലൂടെ പുറത്തു വിട്ടിരിക്കുന്നത്. കുത്തഴിഞ്ഞ നഗര ജീവിതം ഗർഭഛിദ്രം വർദ്ധിക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലും ഗർഭഛിദ്രം നടത്തുന്നത് വർധിക്കുന്നു. നഗരങ്ങളിൽ 74 ശതമാനം സ്ത്രീകൾ ഗർഭഛിദ്രത്തിന് വിധേയരാകുമ്പോൾ ഗ്രാമങ്ങളിൽ 77 ശതമാനം സ്ത്രീകൾ ഗർഭഛിദ്രം നടത്തുന്നതായി സർവേ ചൂണ്ടിക്കാണിക്കുന്നു.
നഗരങ്ങളിൽ കഴിയുന്നവരിൽ 14 ശതമാനവും 20 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും സർവേയിൽ വ്യക്തമാക്കുന്നു. കൃത്യമായ നിയന്ത്രണമോ ശാസനയോ ഇല്ലാത്ത നഗര ജീവിതം, ലൈംഗികതയെക്കുറിച്ചുള്ള അവ്യക്തമായ ധാരണകൾ ഇവയെല്ലാം യുവതലമുറയെ തെറ്റായവഴിയിലൂടെ നടത്താൻ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു ഉദാഹരണമായാണ് വർദ്ധിച്ചുവരുന്ന ഗർഭഛിദ്രമെന്ന് എൻ.എസ്.എസ്.ഒ അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, ഏറ്റവും കുറവ് ഗർഭഛിദ്രം 45 വയസിന് മുകളിലുള്ളവർക്കിടയിലാണ്. ഈ പ്രായത്തിലുള്ള 1.1 ശതമാനം സ്ത്രീകൾക്കിടയിൽ മാത്രമാണ് ഗർഭഛിദ്രം നടന്നിട്ടുള്ളത്. കുട്ടിയേയും അമ്മയേയും ഒരു പോലെ രക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് അധികവും ഈ പ്രായക്കാർ ഗർഭഛിദ്രത്തിന് വിധേയമാകുന്നത്.