ഡല്‍ഹി: നടപ്പാതയില്‍ ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് സ്കൂള്‍ വിദ്യാര്‍ത്ഥി ഒാടിച്ച കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ഡല്‍ഹിയിലെ കശ്മീരി ഗെയ്റ്റിന് സമീപം പൂലര്‍ച്ചെ 5.45നാണ് അപകടം.
അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറുള്‍പ്പെടെ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്ലസ്ടു വാര്‍ഷിക പരീക്ഷ കഴിഞ്ഞ ആഘോഷത്തിനിടെയാണ് ദാരുണ സംഭവം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക