കാറും ലോറിയും കൂട്ടിയിടിച്ച് സീരിയൽ താരങ്ങളുൾപ്പെടെ മൂന്നു പേർ മരിച്ചു

താനെ: മുംബൈ-ഹൈദരാബാദ് ഹൈവേയിലെ പൽഗാറിൽ വാഹനാപകടത്തിൽ ടിവി സീരിയൽ താരങ്ങളടക്കം മൂന്നു പേർ മരിച്ചു. മഹാകാളി അന്ത് ഹി ആരംഭ് ഹേ എന്ന സീരിയലിലെ താരങ്ങളായ ഗഗൻ കാംഗ് (38), അർജിത് ലാവനിയ (30)എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Top