പാർക്കിങ് തർക്കം: വീട്ടമ്മയെ കാറിലെത്തിയ യുവാവ് ഇടിച്ചു തെറിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയെ കാറിടിപ്പിച്ചുകൊല്ലാൻ ശ്രമം. ചന്തക്കവലയ്ക്കു സമീപത്തെ സ്വകാര്യ സ്ഥാപനത്തിനു മുമ്പിൽ ഇക്കഴിഞ്ഞ ഒക്ടോബർ 12 ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലക്ടറേറ്റിനു സമീപം തോട്ടക്കര നോബി ടി. ഫ്രാൻസിസിന്റെ ഭാര്യ മർഫി സെബാസ്റ്റ്യനെയാണ് (41) കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതുസംബന്ധിച്ച് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി. പരാതിക്കൊപ്പം അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും കൈമാറി.

നോബിയുടെ കടയുടെ മുമ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശി കാർ പാർക്ക് ചെയ്തതു ജീവനക്കാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിൽ കലാശിച്ചിരുന്നു. കടയിൽ വരുന്നവർക്കു ബുദ്ധിമുട്ട് ഉണ്ടാകുന്നതരത്തിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. ഇതിനിടെ ബഹളംകേട്ട് നോബിയെത്തുകയും പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തു.

നോബിയുടെ ഭാര്യ മർഫിയും അവിടെയെത്തി. പിന്നീട് നോബിയുടെ ആവശ്യപ്രകാരം കടയുടെ മുൻവശത്തുനിന്നു കാർ നീക്കാൻ ശ്രമിക്കുകയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പെട്ടെന്ന് കാർ മുന്നോട്ടെടുത്ത് കാറിന്റെ മുമ്പിൽ നിന്നിരുന്ന മർഫിയെ ഇടിച്ചുവീഴ്ത്തി. പിന്നീട് കാർ പിന്നിലേക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മർഫിയെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കൈമുട്ടിനു പൊട്ടലുണ്ട്. സിസിടിവിയിൽ അപകടദൃശ്യം പതിഞ്ഞതിനാൽ അവ പരാതിക്കൊപ്പം പോലീസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചുവെന്നും കൂടുതൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Top