കാര്‍ രഹിത ദിനം:സൈക്കിള്‍ ചവിട്ടിയെത്തി ഡല്‍ഹി മുഖ്യമന്ത്രി കേജ്റിവാള്‍

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ ഇന്ന് കാര്‍ രഹിതദിനം പരിസ്ഥിതി മലിനീകരണം തടയുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹിയില്‍ കാര്‍ രഹിത ദിനം ആഘോഷിച്ചത്. ഇതോടനുബന്ധിച്ച സൈക്കിള്‍ റാലി ചെങ്കോട്ടയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഉദ്ഘാടനം ചെയ്തു. കേജ്‍രിവാളിനൊപ്പം മറ്റു മന്ത്രിമാരും എംഎല്‍എമാരും സൈക്കിള്‍ റാലിയില്‍ പങ്കെടുത്തു.ഡല്‍ഹിയില്‍ പരിസ്ഥിതി മലിനീകരണം വളരെയധികം കൂടുതലാണെന്നും ഇതു ജനങ്ങള്‍ മനസ്സിലാക്കണമെന്നും കേജ്‍രിവാള്‍ പറഞ്ഞു. മലിനീകരണം തടയാന്‍ ജനങ്ങള്‍ട്രെയിന്‍ സര്‍വീസുകളെ ഉപയോഗപ്പെടുത്തണം. ട്രെയിന്‍ സൗകര്യം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഡല്‍ഹി ഡിഎംആര്‍സി മേധാവിയുമായി താന്‍ സംസാരിച്ചു. എല്ലാ ട്രെയിനുകളിലും എട്ടു കംപാര്‍ട്ടുകള്‍ വേണമെന്നുള്ള നിര്‍ദേശവും അദ്ദേഹത്തെ അറിയിച്ചതായും കേജ്‍രിവാള്‍ വ്യക്തമാക്കി.
ഗതാഗത മന്ത്രി ഗോപാല്‍ റായുടെ നിര്‍ദേശപ്രകാരമാണ് കാര്‍ രഹിത ദിനം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനിയുള്ള എല്ലാ മാസവും 22-ാം തീയതി ഡല്‍ഹിയില്‍ കാര്‍ രഹിത ദിനമായി ആചരിക്കും. ബസ്, മെട്രോ, സൈക്കിള്‍ റിക്ഷ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നത് കാറുകളാണ്. 84 ലക്ഷം വാഹനങ്ങളാണ് ഒരു ദിവസം ഡല്‍ഹിയില്‍ നിര്‍ത്തിലിറങ്ങുന്നത്.

Top