തുറന്ന വാഹനത്തിലെ പ്രചാരണത്തിന്റെ ആവേശത്തിരയുയർത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം അടുത്ത ഘട്ടത്തിലേയ്ക്ക്; ഇനി ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിന്റെ അതിവേഗ പ്രചാരണം

ഏറ്റുമാനൂർ: തുറന്ന വാഹനത്തിലെ പ്രചാരണത്തിരയുണർത്തി അതിവേഗ പ്രചാരണത്തിനൊരുങ്ങി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. ചൊവ്വാഴ്ച ഏറ്റുമാനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർത്ഥി ഏറ്റുമാനൂർ നഗരത്തിലെ ആവേശകരമായ ആഘോഷ പരിപാടികൾ വഴി പ്രചാരണം അടത്തു ഘട്ടത്തിലേയ്ക്കു കടന്നു.

ചൊവ്വാഴ്ച കട്ടച്ചിറ പുച്ചിനാപള്ളി പ്രദേശത്തു നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തുമുള്ള സ്വീകരണ പോയിന്റുകളിൽ എത്തുന്ന സ്ഥാനാർത്ഥിയെ നൂറു കണക്കിനു പ്രവർത്തകരും സാധാരണക്കാരുമാണ് കാത്തു നിന്നു സ്വീകരിച്ചിരുന്നത്.
സ്വീകരണ പോയിന്റുകളിൽ തുറന്ന വാഹനത്തിൽ നിന്നും ഇറങ്ങിയെത്തിയ സ്ഥാനാർത്ഥി വോട്ടർമാരുടെ എടുത്ത് ചെല്ലാനും ഇവരുമായി കൂടുതൽ സമയം സമ്പർക്കത്തിനുമാണ് സമയം ചിലവഴിച്ചിരുന്നത്.

ഏറ്റുമാനൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ തുറന്ന വാഹനത്തിലെ പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാർത്ഥിയെ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് സാധാരണക്കാർ സ്വീകരിച്ചത്. ഓരോ പോയിന്റിലും ശിങ്കാരിമേളവും ചെണ്ടമേളവും കൊടിതോരണങ്ങളുമായി ആഘോഷത്തോടെയാണ് സ്ഥാനാർത്ഥിയ്ക്കു സ്വീകരണം ഒരുക്കിയത്.
രാത്രി വൈകി ഏറ്റുമാനൂർ നഗരത്തിൽ എത്തിയ തുറന്ന വാഹനത്തിലെ പ്രചാരണത്തെ യുവാക്കളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും അകമ്പടിയിലാണ് സ്വീകരിച്ചത്. തുടർന്നു, വൻ പൊതുയോഗത്തിന്റെ അകമ്പടിയോടെ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം പൂർത്തിയാക്കി പ്രചാരണം അടുത്ത ഘട്ടത്തിലേയ്ക്കു കടന്നു.

അടയാള പ്രചരണ ജാഥ ബുധനാഴ്ച

ഏറ്റുമാനൂർ: മണ്ഡലത്തിലുടനീളം യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശം നിറയ്ക്കാൻ ഇന്ന് അടയാള പ്രചാരണ ട്രാക്ടർ റാലി നടക്കും. നിയോജക മണ്ഡലത്തിലെ പരമാവധി സ്ഥലത്ത് നേരിട്ട് എത്തുന്ന രീതിയിലാണ് ട്രാക്ടർ റാലി ക്രമീകരിച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ട്രാക്ടറോടിക്കുന്ന കർഷകൻ. തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഉൾപ്പെടുത്തിയാണ് റാലി നടത്തുന്നത്. ഇത് കൂടാതെ നിരവധി ഇരുചക്ര വാഹനങ്ങളും റാലിയിൽ അണിനിരക്കും.

Top